കരിക്കുലം ഡെവലപ്മെന്റ; മലൈബാർ - മീംമ് സംയുക്ത റിസേര്‍ച് ഇന്റേണ്‍ഷിപ് ആരംഭിച്ചു


നോളജ് സിറ്റി: ഇന്ത്യയിലെ ആദ്യത്തെ മോറല്‍ എഡ് ടെക് കമ്പനിയായ മീമുമായി സഹകരിച്ച് മലൈബാര്‍ ഫൗണ്ടേഷന് നടത്തുന്ന കരിക്കുലം റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് തുടക്കമായി. ആധുനിക വിദ്യാഭ്യാസ കാഴ്ചപ്പാടുകളും പുതിയകാല പ്രത്യേകതകളും ഉള്‍ക്കൊണ്ട് മദ്റസാ കരിക്കുലം നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചത്. മദ്റസാ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനും ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ ആശയങ്ങളും പ്രൊജക്ടുകളും റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് ക്യാമ്പിന്റെ ഭാഗമായി രൂപപ്പെടുത്തുന്നുണ്ട്.
മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് 20 ദിവസങ്ങളിലായി നടക്കുന്ന പ്രോഗ്രാമില്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 14 പേരാണ് പങ്കെടുക്കുന്നത്. റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ഉദ്ഘാടനം മീം സി.ഇ.ഒ ഡോ. ഇ.എം അബ്ദുര്‍റഊഫ് നിര്‍വ്വഹിച്ചു. മലൈബാര്‍ ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നൂറുദ്ദീന്‍ നൂറാനി അധ്യക്ഷത വഹിച്ചു. മൂസ നവാസ് ക്ലാസിന് നേതൃത്വം നല്കി. മീം റിസര്‍ച്ച് ഡിപ്പാര്‍ട്ട് മെന്റ് അംഗങ്ങളായ നൗഫല്‍ ഇര്‍ഫാനി, ആശിഖ് സഖാഫി, കെ ബി ബഷീര്‍ സംസാരിച്ചു. മലൈബാര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡോ. അബ്ദുര്‍റഹ്മാന്‍ കെ സി സ്വാഗതവും നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം