19 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ; ജാമിഅ മർകസ് കുല്ലിയ്യകളിൽ അധ്യയന വർഷത്തിന് തുടക്കം

ജാമിഅ മർകസ് കുല്ലിയ്യകളിലെ 2024 -2025 അക്കാദമിക വർഷത്തെ പഠനാരംഭം ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.

ജാമിഅ മർകസ് കുല്ലിയ്യകളിലെ 2024 -2025 അക്കാദമിക വർഷത്തെ പഠനാരംഭം ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ 2024-2025 അക്കാദമിക വർഷത്തെ പഠനാരംഭം പ്രൗഢമായി. 19 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർഥികൾക്ക് ഫൗണ്ടർ ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ചൊല്ലികൊടുത്ത് പഠനാരംഭം കുറിച്ചു. സാമൂഹിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന പണ്ഡിതന്മാർ കാരുണ്യത്തിന്റെ വക്താക്കളാകണമെന്നും കരുണയിലധിഷ്ടിതമായ ജീവിതം നയിക്കുന്നവർക്ക് ആരെയും ദ്രോഹിക്കാനോ വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ സാധിക്കില്ലെന്നും കാന്തപുരം പറഞ്ഞു. ആഴത്തിലുള്ള പഠനം പോലെ പ്രധാനമാണ് അച്ചടക്കവും ധാർമിക ബോധവുമുള്ള ജീവിതവും. പാഠ്യ വിഷയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചാൽ ജീവിത വിശുദ്ധി കൈവരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ ഡിപ്പാർട്ടമെന്റ് മേധാവികളും അധ്യാപകരും പങ്കെടുത്തു. തഖസ്സുസ്, കുല്ലിയ്യ ഉസൂലുദ്ദീൻ, കുല്ലിയ്യ ശരീഅ, കുല്ലിയ്യ ലുഗ അറബിയ്യ, കുല്ലിയ്യ ദിറാസത്തുൽ ഇസ്ലാമിയ്യ വൽ ഇജ്തിമാഇയ്യ തുടങ്ങിയ ഫാക്കൽറ്റികളിലായി 594 വിദ്യാർഥികളാണ് ഈ വർഷം പുതുതായി പ്രവേശനം നേടിയത്. സമീപകാലത്ത് വിടപറഞ്ഞ അധ്യാപകരെയും മർകസ് സ്ഥാപക നേതാക്കളെയും ചടങ്ങിൽ അനുസ്മരിച്ചു. വിദ്യാർഥികൾക്കുള്ള ഓറിയന്റേഷനും രക്ഷിതാക്കൾക്കുള്ള സംഗമവും പരിപാടിയോടനുബന്ധിച്ചു നടന്നു.
ജാമിഅ മർകസ് ചാൻസലർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പ്രൊ-ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ആമുഖപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർഥനക്ക് നേതൃത്വം നൽകി. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ സ്വാഗതം പറഞ്ഞു.
മർകസ് മുദരിസുമാരായ കെ.കെ അഹ്മദ്കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, പി.സി അബ്ദുല്ല മുസ്ലിയാർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹ്യിദ്ദീൻ സഅദി കൊട്ടുകര, അബ്ദുല്ല സഖാഫി മലയമ്മ, നൗശാദ് സഖാഫി കൂരാറ, അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, ബശീർ സഖാഫി കൈപ്പുറം, അബൂബക്കർ സഖാഫി പന്നൂർ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, സത്താർ കാമിൽ സഖാഫി, സുഹൈൽ അസ്ഹരി, ഉമറലി സഖാഫി, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി സംബന്ധിച്ചു. ജാമിഅ മർകസ് എ മുഹമ്മദ് അസ്ലം നൂറാനി നന്ദി പറഞ്ഞു
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം