കാരന്തൂർ: റമളാൻ അവധി കഴിഞ്ഞ് ദർസുകളിലും സ്ഥാപനങ്ങളിലും അടുത്ത ദിവസങ്ങളിൽ പഠനങ്ങൾ ആരംഭിക്കാനിരിക്കെ പഠനം തുടങ്ങുന്ന പുതിയ വിദ്യാർഥികൾക്കും ഉന്നത പഠനങ്ങൾ ആരംഭിക്കുന്നവർക്കും സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ പ്രമുഖ പണ്ഡിതരുടെ സാന്നിധ്യത്തിൽ മർകസിൽ പഠനാരംഭം (ഹള്റതു സാലികീൻ) കുറിക്കും.
മർകസ് ഡയരക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, റെക്ടർ ഡോ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, പ്രോ ചാൻസലർ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, മർകസ് സീനിയർ മുദരിസുമാരായ കെ കേ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്ല്യാപ്പള്ളി, പി.സി അബ്ദുല്ല മുസ്ലിയാർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹ്യിദ്ദീൻ സഅദി കൊട്ടുകര, അബ്ദുല്ല സഖാഫി മലയമ്മ, നൗശാദ് സഖാഫി കൂരാറ, അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, ബശീർ സഖാഫി കൈപ്പുറം, അബൂബക്കർ സഖാഫി പന്നൂർ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, സത്താർ കാമിൽ സഖാഫി, സുഹൈൽ അസ്ഹരി, ഉമറലി സഖാഫി, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി തുടങ്ങിയവർ നേതൃത്വം നൽകും.
ഏപ്രിൽ 22, തിങ്കൾ രാവിലെ 10 മണിക്ക് മർകസിൽ ഒരുക്കുന്ന പ്രത്യക പരിപാടിയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കമ്മിറ്റി അംഗങ്ങൾക്കും മുൻകൂട്ടി രെജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് 9846311199
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved