വിറാസ് ഇന്റര്‍വ്യൂ മെയ് 11ന്; മതപഠനത്തിനൊപ്പം നിയമ- മെഡിക്കല്‍ പഠനത്തിനും അവസരം


നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഇന്‍സ്റ്ററ്റിയൂട്ട് ഫോര്‍ റിസേര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസി (വിറാസ്)ലേക്കുള്ള പ്രവേശന ഇന്റര്‍വ്യു മെയ് 11ന്. മതപഠനത്തോടൊപ്പം തന്നെ നിയമ- മെഡിക്കല്‍ പഠനത്തിനാണ് അവസരം തുറക്കുന്നത്. ജേണലിസം എല്‍ എല്‍ എല്‍ ബി, പൊളിറ്റിക്കല്‍ സയന്‍സ് എല്‍ എല്‍ ബി, ബാച്ചിലര്‍ ഓഫ് യുനാനി മെഡിക്കല്‍ സയന്‍സ് എന്നിവ പഠിക്കാനുള്ള അവസരമാണ് വിറാസില്‍ ലഭിക്കുന്നത്. കൂടാതെ, സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ നേതൃത്വം നല്കുന്ന സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സും ഇതോടൊപ്പം ലഭ്യമാക്കുന്നുണ്ട്.
അഖീദ പഠനത്തിനായുള്ള ഓപ്പണ്‍ ഫോറം സെഷനുകള്‍, വിദേശ പണ്ഡിതരുടെ ദര്സുകള്, വ്യത്യസ്ത വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്സുകള്‍, മത താരതമ്യ- ഭാഷാ പഠനങ്ങള്‍ തുടങ്ങിയവ ഇവിടത്തെ സവിശേഷതകളാണ്. പ്ലസ് ടുവും തത്തുല്യമായുള്ള കിതാബ് പഠനവും പൂര്‍ത്തീകരിച്ചവര്‍ക്കാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരം. www.wiras.in എന്ന വെബ്സൈറ്റിലൂടെ മെയ് 10 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്കായി 62359 98823 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം