സ്കില്‍ പഠനത്തിന് പുതിയ വഴി തുറക്കും; മേധാവി യൂണിവേഴ്സിറ്റിയുമായി ഹില്‍സിനായി ധാരണാപത്രം ഒപ്പിട്ടു
ഡി ബി ഐ ഹിൽസിനായി - മേധാവി സ്കിൽ യൂണിവേഴ്സിറ്റി അധികൃതർ തമ്മിൽ ധാരണാ പത്രം ഒപ്പുവെക്കുന്നു
Markaz Live News
May 06, 2024
Updated
നോളജ് സിറ്റി: സിക്കിം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേധാവി സ്കില്‍ യൂണിവേഴ്സിറ്റിയുമായി മര്‍കസ് നോളജ് സിറ്റിയിലെ ഹില്‍സിനായി സെൻ്റർ ഓഫ് എക്സലന്‍സ് സഹകരണ കരാര്‍ ഒപ്പിട്ടു. ബി സി എ ഫുൾസ്റ്റാക്ക് ഡെവലപ്മെൻ്റ്, സോഫ്റ്വെയർ ഡെവലപ്മെൻ്റ്, യു. ഐ-യു.എക്സ് ഡിസൈനിംഗ്, ഡാറ്റാ സയൻസ് ഉള്‍പ്പെടെയുള്ള വർക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളാണ് ഈ അധ്യയന വർഷം ആരംഭിക്കുക.
ഡി ബി ഐ - ഹില്‍സിനായി മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുര്‍റഹ്മാന്‍ ചാലിലും മേധാവി സ്കില്‍ യൂണിവേഴ്സിറ്റി പ്രോ ചാന്‍സിലര്‍ കുല്‍ദീപ് ശര്‍മയും ചടങ്ങില്‍ വെച്ച് ധാരണാപത്രം ഒപ്പിട്ടു.
ഇൻറർനാഷണൽ ബിസിനസ് അസോസിയേഷൻ ചെയർമാൻ ഡോ. യു കെ മുഹമ്മദ് ശരീഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണന് കെ എച്ച്, ആശാ തോമസ് ഫെന്‍,തോമസ് ഐസ്ക്, വരുണ്‍ കണ്ടോത്ത്, ഡോ. സജീവ് കുമാര്‍ എസ്, ഡോ. നിസാം റഹ്മാന് എ, മുഹമ്മദലി നൂറാനി, എ കെ അബ്ദുല്‍ ഗഫൂർ സംസാരിച്ചു.