ഏകദിന മീഡിയ ശില്പശാല ബുധനാഴ്ച നോളജ് സിറ്റിയില്‍
തത്പരരായ ഏത് പ്രായക്കാര്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ക്കപ്പുറം അവസരം...
തത്പരരായ ഏത് പ്രായക്കാര്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ക്കപ്പുറം അവസരം...
നോളജ് സിറ്റി: പ്രാസ്ഥാനികവും പ്രാദേശികവും സ്ഥാപനപരവുമായ ചലനങ്ങളും മറ്റും നാടറിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മര്‍കസ് നോളജ് സിറ്റിയില്‍ ഏകദിന മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. ബുധനാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് നോളജ് സിറ്റി പബ്ലിക് റിലേഷന്‍ ഡിപാര്‍ട്മെന്റിന് കീഴിലുള്ള ശില്പശാല നടക്കുന്നത്.
സോഷ്യല്‍ മീഡിയ കണ്ടന്റ് റൈറ്റിംഗ്, വാര്‍ത്തയെഴുത്ത്, വാര്‍ത്ത കണ്ടെത്തല്‍, പബ്ലിക് റിലേഷന്‍ മെത്തേഡുകള്‍, നൂതന സാധ്യതകള്‍, സോഷ്യല്‍ മീഡിയ മാനേജ്മെന്റ് തുടങ്ങിയവയാണ് ശില്പശാല ചര്‍ച്ച ചെയ്യുന്നത്.
മാധ്യമ പ്രവര്‍ത്തകരുടെയും കണ്ടന്റ് റൈറ്റര്‍മാരുടെയും സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും നേതൃത്വത്തിലുള്ള ക്ലാസ്സും പരിശീലനവും നടക്കും. താത്പര്യവും കഴിവും ഉള്ള ഏത് പ്രായക്കാര്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ക്കപ്പുറം പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. പരിമിതമായ സീറ്റുകള്‍ മാത്രമാണ് ലഭ്യം. താത്പര്യമുള്ളവര്‍ 7034 022 058, 97 4466 3849 എന്നീ നമ്പറുകളില്‍ ബന്ധപ്പെട് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved