കരിയര്‍ ക്രോസ്സ്റോഡ്സ്; കരിയര്‍ ഗൈഡന്‍സ് സെഷന് തിങ്കളാഴ്ച നോളജ് സിറ്റിയിൽ


നോളജ് സിറ്റി: എസ് എസ് എല്‍ സിയും പ്ലസ് ടുവും പാസ്സായ വിദ്യാര്‍ഥികള്‍ക്കായി മര്‍കസ് നോളജ് സിറ്റിയില്‍ കരിയര്‍ ഗൈഡന്‍സ് സെഷന് സംഘടിപ്പിക്കുന്നു. ഉന്നത പഠനത്തിന് കോഴ്സുകളും ഗ്രൂപ്പുകളും തിരഞ്ഞെടുക്കുമ്പോള്‍ പുലര്‍ത്തേണ്ട കാര്യങ്ങളെ കുറിച്ചും മറ്റും സെഷന് ചര്‍ച്ച ചെയ്യും.
മോട്ടിവേഷന്‍ സ്പീക്കര്‍ ഡോ. മന്‍സൂര്‍ അലി, വെഫി കരിയര്‍ കൗണ്‍സിലര്‍ ജാഫര്‍ സാദിഖ് പുളിയക്കോട് സെഷനുകള്‍ നയിക്കും. വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴില്‍ തിങ്കളാഴ്ച രാവിലെ 9.30 മുതലാണ് സെഷന് നടക്കുന്നത്. 7034 022 059, 9745 435 985 എന്നീ നമ്പറുകളില്‍ രജിസ്ട്രേഷനും വിശദവിരങ്ങള്ക്കുമായി ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം