കാന്തപുരം ഉസ്താദിന്റെ ആത്മകഥ; പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് വിജയിപ്പിക്കുക - സഖാഫി ശൂറ

കോഴിക്കോട് : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ 'വിശ്വാസപൂർവം' ത്തിന്റെ പ്രീ പബ്ലിക്കേഷന് ബുക്കിംഗ് വിജയിപ്പിക്കാൻ ഓരോ സഖാഫിയും രംഗത്തിറങ്ങണമെന്ന് സഖാഫി സ്കോളേഴ്സ് കൗൺസിൽ കേന്ദ്ര ശൂറ എക്സിക്യൂട്ടീവ് ആഹ്വാനം ചെയ്തു. മെയ് 15 മുതൽ 25 വരെ എസ് വൈ എസ് യൂണിറ്റ് കമ്മിറ്റികൾ മുഖേനയാണ് പ്രീ പബ്ലിക്കേഷൻ ക്യാമ്പയിൻ നടക്കുന്നത്. യൂണിറ്റുമായി സഹകരിച്ച് ക്യാമ്പയിൻ വിജയിപ്പിക്കണമെന്നും പുസ്തക പ്രസാധന ചരിത്രത്തില് കേരളത്തിലുടനീളം മുന്നേറ്റം സാധ്യമാകും വിധത്തില് ഈ പുസ്തകം മാറാൻ സഖാഫികളുടെ സജീവ സാന്നിധ്യം ആവശ്യമാണെന്നും ശൂറ എക്സിക്യൂട്ടീവ് വിളംബരം ചെയ്തു.
സഖാഫി കൂട്ടായ്മയുടെ ശാക്തീകരണത്തിനായി വിവിധ പദ്ധതികൾക്ക് യോഗത്തിൽ രൂപം നൽകി. 2024 ലെ തർമീം, മുവാസ പദ്ധതികളുടെ സമർപ്പണവും യോഗത്തിൽ നടന്നു. ശൂറ ചെയർമാൻ ശാഫി സഖാഫി മുണ്ടമ്പ്ര അധ്യക്ഷത വഹിച്ചു. സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, സി പി ഉബൈദുല്ല സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുല്ലത്തീഫ് സഖാഫി, ത്വാഹ സഖാഫി, വിവിധ സഖാഫി ബാച്ച് കൺവീനർമാർ സംബന്ധിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
ബിഹാറില് നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള് കൊണ്ടുവന്നതിനാണ് അവാര്ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved