"കാരന്തൂര്: 2003ല് മര്കസില് നിന്നും പഠനം കഴിഞ്ഞിറങ്ങിയ ബിരുദധാരികളായ സഖാഫിമാരുടെ നേതൃത്വത്തില് ശേഖരിച്ച ആയിരം ചാക്ക് അരി മര്കസിന് നല്കി. മര്കസ് നാല്പതാം വാര്ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 2003 ബാച്ച് സഖാഫി സംഗമത്തിലാണ് ആയിരം ചാക്ക് അരി മര്കസ് ഭാരവാഹികള്ക്ക് കൈമാറിയത്. രാവിലെ ഒമ്പത് മണി മുതല് നടന്ന സഖാഫി സംഗമത്തില് കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു സയ്യിദ് സ്വാലിബ് തുറാബ്്് അധ്യക്ഷത വഹിച്ചു. കെ.കെ അഹ്മദ്കുട്ടി മുസ്ലിയാര് കട്ടിപ്പാറ, സി. മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപള്ളി പ്രസംഗിച്ചു. അലവി സഖാഫി കായലം പദ്ധതി അവതരണം നടത്തി. മുജീബ് സഖാഫി കോഡൂര് സ്വാഗതപ്രഭാഷണം നടത്തി."
മലേഷ്യന് പ്രധാനമന്ത്രി അന്വര് ഇബ്റാഹീം ആദ്യപ്രതി സ്വീകരിച്ചു ...
പാരമ്പര്യമാണ് ഇസ്ലാമിന്റെ ആത്മാവ് : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...
മലേഷ്യന് പ്രധാനമന്ത്രി അന്വര് ഇബ്റാഹീം ആദ്യപ്രതി സ്വീകരിച്ചു ...
© Copyright 2024 Markaz Live, All Rights Reserved