പരിസ്ഥിതി ദിനം; 10000 തൈ നടൽ പദ്ധതിയിൽ പങ്കാളിയായി കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂൾ


കോഴിക്കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന കമ്യൂണിറ്റി പ്ലാന്റേഷൻ പദ്ധതിയിൽ പങ്കാളികളായി കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ. 10,000 വൃക്ഷത്തൈകളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടുന്നത്. മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾക്ക് വിത്തുകൾ വിതരണം ചെയ്യുകയും നോളജ് സിറ്റി ജീവനക്കാർ ചേർന്ന് തൈ നടൽ ആരംഭിക്കുകയും ചെയ്തു. പ്രകൃതി സംരക്ഷണ സന്ദേശമുയർത്തി വിദ്യാർഥികൾ നടത്തിയ ഗ്രീൻ വോയിസ് എൻവിറോൺമെന്റൽ യൂണിറ്റി റാലിക്ക് ശേഷം നടന്ന വിത്തിടലിന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബ്ദുൽ ജബ്ബാർ സഖാഫി, പ്രിൻസിപ്പൽ ഫ്രാൻസിസ് ജോർജ്, ജാഫർ കൈതപ്പൊയിൽ, സലാഹുദ്ദീൻ അഹ്സനി, നാസർ സഖാഫി നേതൃത്വം നൽകി.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം