ഇമാം ഹദ്ദാദ് ഉറൂസും ഹള്റയും നാളെ ജാമിഉല് ഫുതൂഹില്

നോളജ് സിറ്റി: വിശ്വപ്രസിദ്ധ ആത്മീയ ആചാര്യനും ഹദ്ദാദ് റാത്തീബ് സ്ഥാപകനുമായ ഇമാം അബ്ദുല്ലാഹിബ്നു അലവി അല് ഹദ്ദാദിന്റെ ഉറൂസും മാസാന്ത ഹള്റ ആത്മീയ സംഗമവും നാളെ . നോളജ് സിറ്റിയിലെ ജാമിഉല് ഫുതൂഹില് വെച്ച് വൈകിട്ട് ഏഴ് മുതലാണ് ആത്മീയ സംഗമം നടക്കുന്നത്.
അനുസ്മരണ പ്രഭാഷണം, വിര്ദുല്ലത്വീഫ്, ഹള്റത്തുല് ഖാദിരിയ്യ, ബദ്രിയ്യ എന്നിവ സംഗമത്തില് നടക്കും. ഇബ്റാഹീം സഖാഫി താത്തൂര് അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് ശാഫി ബാ അലവി പ്രാര്ഥനക്കും സി പി ശാഫി സഖാഫി ഹള്റ മജ്ലിസിനും നേതൃത്വം നല്കും. സയ്യിദ് അബ്ദുര്റഹ്മാന് ബാഫഖി, അലിക്കുഞ്ഞി മുസ്ലിയാര്, ഹാഫിള് ശമീര് അസ്ഹരി, സഹല് ശാമില് ഇര്ഫാനി, മുഹിയുദ്ദീന് ബുഖാരി, സജീര് ബുഖാരി, അഡ്വ. സുഹൈല് സഖാഫി നല്ലളം തുടങ്ങിയവര് സംബന്ധിക്കും.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved