നീറ്റ്: മർകസ് ജാമിഅ മദീനത്തുനൂർ വിദ്യാർഥികൾക്ക് ഉന്നത വിജയം


കോഴിക്കോട്: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (നീറ്റ്) ഉന്നത റാങ്കുകൾ കരസ്ഥമാക്കി മർകസ് ജാമിഅ മദീനത്തുനൂർ വിദ്യാർത്ഥികൾ. 720ൽ 706 മാർക്ക് നേടി ഹാഫിസ് മുഹമ്മദ് ശാഫി ആൾ ഇന്ത്യ റാങ്കിങ്ങിൽ 688ഉം ഒ ബി സി വിഭാഗത്തിൽ 249ാം റാങ്കും കരസ്ഥമാക്കി. ജാമിഅ മദീനത്തന്നൂർ ബൈത്തുൽ ഇസ്സയിൽ ബാച്ചിലർ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. കോഴിക്കോട് നടമ്മൽപൊയിൽ സ്വദേശികളായ അഹമ്മദ് കുട്ടി - മൈമൂന ദമ്പതികളുടെ മകനാണ്.
ബൈത്തുൽ ഇസ്സയിലെ തന്നെ ബാച്ചിലർ ആദ്യവർഷ വിദ്യാർഥികളായ ഹാഫിസ് മുഹമ്മദ് ശിബിലിയും മുഹമ്മദ് മിദ്ലാജും ആൾ ഇന്ത്യ റാങ്കിങ്ങിൽ യഥാക്രമം 5298, 2688ഉം കരസ്ഥമാക്കി. വിജയികളെ ജാമിഅ മദീനത്തുനൂർ ഫൗണ്ടർ കം റെക്ടർ എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അക്കാദമിക് കൗൺസിലും അഭിനന്ദിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം