ജാമിഅ മർകസ് ഗ്രീൻ കാമ്പയിന് തുടക്കം

ജാമിഅ മർകസ് ഫൗണ്ടർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വൃക്ഷത്തൈ നട്ട് ഗ്രീൻ കാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നു.
ജാമിഅ മർകസ് ഫൗണ്ടർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വൃക്ഷത്തൈ നട്ട് ഗ്രീൻ കാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്യാഉസ്സുന്ന നടത്തുന്ന 'ഗ്രീൻ' കാമ്പയിന് തുടക്കം. 'നമ്മുടെ ഭൂമി നമ്മുടെ ഭാവി' എന്ന ശീർഷകത്തിൽ പരിസ്ഥിതി പരിപാലനം സംസ്ക്കാരത്തിന്റെ ഭാഗമാക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ നടക്കുന്ന കാമ്പയിൻ ജാമിഅ ഫൗണ്ടർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഫലവൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി പരിസ്ഥിതി ദിന സന്ദേശം കൈമാറി. ഒരാഴ്ച നീണ്ടുനിൽക്കുന്ന കാമ്പയിനിൻ്റെ ഭാഗമായി ജി -ട്യൂൺ , സ്വഫാഈ, ഹരിതം, എക്കോ പ്ലെഡ്ജ് , ഗ്രീൻ അസംബ്ലി, ഹബ്ബ ടോക്, അൽ ബലദുത്വയ്യിബ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടക്കും. ചടങ്ങിൽ ഇഹ്യാഉസുന്ന പ്രസിഡൻ്റ് സയ്യിദ് മുഅമ്മിൽ ബാഹസ്സൻ, ജനറൽ സെക്രട്ടറി അൻസാർ പറവണ്ണ സംബന്ധിച്ചു. ഇക്കോ -ഹെൽത്ത് സെക്രട്ടറി ഇർഷാദ് ചെറുവട്ടി പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved