പരിസ്ഥിതി ദിനം: നോളജ് സിറ്റിയിലെ മിയാവാക്കി ഫോറസ്റ്റ് സമര്പ്പിച്ചു
മര്കസ് നോളജ് സിറ്റിയില് ഒരുക്കിയ മിയാവാക്കി സമര്പ്പിച്ചപ്പോള്
മര്കസ് നോളജ് സിറ്റിയില് ഒരുക്കിയ മിയാവാക്കി സമര്പ്പിച്ചപ്പോള്
നോളജ് സിറ്റി: അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മര്കസ് നോളജ് സിറ്റിയില് മിയാവാക്കി വനം സമര്പ്പിച്ചു. മുപ്പത്തിഞ്ചിലധികം തരം മരങ്ങളും ചെടികളും ഉള്ക്കൊള്ളുന്നതാണ് ലാന്ഡ് മാര്ക് വില്ലേജില് സ്ഥാപിച്ച മിയാവാക്കിയില് ഉള്ളത്. ഔഷധ സസ്യങ്ങളും പഴവര്ഗങ്ങളും നിറഞ്ഞ മിയാവാക്കിയാണ് 2 വര്ഷം കൊണ്ട് നിര്മിച്ചത്.
പലകപ്പയ്യാനി, ഊങ്ങ്, ആല്, രുദ്രാക്ഷം, മാങ്കോസ്റ്റിന്, വിവിധ തരം ബെറികള്, മരുത്, എലമംഗലം, കരിനെച്ചി മുതലായവയാണ് മിയാവാക്കിയില് വെച്ചുപിടിപ്പിച്ചിരിക്കുന്നത്. നോളജ് സിറ്റിയിലെ റസിഡന്ഷ്യല് മേഖലയായ ലാന്ഡ് മാര്ക് വില്ലേജിലെ താമസക്കാര്ക്കും മറ്റും നവ്യാനുഭവം പകരുന്നതാണ് മിയാവാക്കി.
ഡോ. നിസാം റഹ്മാന്, നൂറുദ്ദീന് മുസ്തഫ നൂറാനി, ശബീര് ഇല്ലിക്കല്, മുഹമ്മദ് താഹിര്, ഡോ. കെ സി അബ്ദുര്റഹ്മാന്, നൗഫല് പി പി നേതൃത്വം നല്കി.
മലേഷ്യന് പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന് പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved