മർകസ് നോളജ് സിറ്റിയിൽ മാപ്പിളകലാ ശില്പശാല സംഘടിപ്പിച്ചു

മർകസ് നോളജ് സിറ്റിയിൽ നടന്ന മാപ്പിളകലാ ശിൽപശാലയിൽ ഫോക്ലോർ അവാർഡ് ജേതാവ് അശ്റഫ് സഖാഫി പുന്നത്ത് സംസാരിക്കുന്നു

മർകസ് നോളജ് സിറ്റിയിൽ നടന്ന മാപ്പിളകലാ ശിൽപശാലയിൽ ഫോക്ലോർ അവാർഡ് ജേതാവ് അശ്റഫ് സഖാഫി പുന്നത്ത് സംസാരിക്കുന്നു
നോളജ് സിറ്റി: യുവജനോത്സവം, സാഹിത്യോത്സവ് പോലുള്ളവയില്‍ മത്സരിക്കുന്നവര്‍ക്കായി മര്‍കസ് നോളജ് സിറ്റിയിലെ വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന്റെയും മലൈബാര്‍ ഫോക്ലോര് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ മാപ്പിളകലാ ശില്പശാല സംഘടിപ്പിച്ചു. മത്സരങ്ങള്‍ക്ക് എങ്ങനെ ഒരുങ്ങാം, പാട്ടിന്റെ നിയമങ്ങള്‍, എങ്ങനെ പാടാം, പാട്ട് തിരഞ്ഞെടുക്കല്‍, വിധിനിര്‍ണയത്തില്‍ ശ്രദ്ധിക്കുന്ന ഘടകങ്ങള്‍ എന്നിവയാണ് ശില്പശാലയില് ചര്‍ച്ച ചെയ്തത്. പബ്ലിക് റിലേഷന്‍ മാനേജര്‍ ഉനൈസ് സഖാഫി കാന്തപുരം അധ്യക്ഷത വഹിച്ചു. എച്ച് ആര് മാനേജര്‍ നജീബ് സുലൈമാന്‍ ഉദ്ഘാനം ചെയ്തു. ഫോക്ലോർ അവാർഡ് ജേതാവ് അശ്റഫ് സഖാഫി പുന്നത്ത്, ആബിദ് സഖാഫി ദ്വാരക വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. ശഫീഖ് സഖാഫി ഐക്കരപ്പടി, സലീം കളപ്പുറം, സാബിത്ത് നൂറാനി, അബ്ദുല്‍ അസീസ് മണ്ണാര്‍ക്കാട് സംസാരിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം