വായന മാസാചരണം; വരയാൽ എസ്.എൻ.എം എൽ പി സ്കൂൾ വിദ്യാർഥികൾ വായനശാല സന്ദർശിച്ചു

മാനന്തവാടി: വരയാൽ എസ്.എൻ.എം എൽ പി സ്കൂൾ വായന മാസാചരണത്തിന്റെ ഭാഗമായി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികൾ ടാഗോർ ഗ്രന്ഥാലയവും വായനശാലയും സന്ദർശിച്ചു. വിദ്യാർത്ഥികൾക്ക് മധുരം നൽകി ലൈബ്രറിയൻ സബിത സുനിൽകുമാർ സ്വീകരിച്ചു. വിദ്യാർഥികൾക്കുള്ള മെമ്പർഷിപ്പ് വിതരണവും പുസ്തക വിതരണം നടന്നു. വായനശാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ സംശയങ്ങൾക്ക് ലൈബ്രറിയൻ മറുപടി പറഞ്ഞു. വിദ്യാർഥികളുടെ ഉപഹാരം ലൈബ്രറിയന്‍ കൈമാറി. ടാഗോർ ഗ്രന്ഥാലയം വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പരിസ്ഥിതി പ്രവർത്തനത്തിന്റെ ഭാഗമായി മികച്ച 10 വായനക്കാർക്ക് വരയാൽ ഫോറസ്റ്റ് സ്റ്റേഷനുമായി സഹകരിച്ചു ഫലവൃക്ഷ തൈകൾ സമ്മാനമായി വിതരണം നടത്തി. ചടങ്ങിന് ജിബിൻ മാസ്റ്റർ, മനോജ് എം, ത്രേസ്യാമ്മ ടീച്ചർ, ആൻലിയ എന്നിവർ നേതൃത്വം നൽകി.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved