മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തുണയാവുക : കാന്തപുരം ഉസ്താദ്


കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന ശക്തമായ മഴ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ഏവരും മുന്നോട്ട് വരണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. വീടുകളിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കും വെള്ളം കയറിയും മണ്ണിടിഞ്ഞും മരങ്ങൾ വീണും പകർച്ചവ്യാധികൾ മൂലവും പ്രയാസപ്പെടുന്നവർക്ക് തുണയാവണം. ഏറെ ജാഗ്രത പുലർത്തേണ്ട ഈ സാഹചര്യത്തിൽ ഭരണകൂടവും ദുരന്ത നിവാരണ സേനയും ആരോഗ്യപ്രവർത്തകരും നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും അനുസരിക്കണമെന്നും കാന്തപുരം പറഞ്ഞു.
മലയോരങ്ങളിലും തീരദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ശുചീകരണങ്ങളിലും അധികൃതരുമായി സഹകരിക്കാൻ മുഴുവൻ മനുഷ്യരോടും സന്നദ്ധ സംഘടനകളോടും അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. മഴക്കെടുതികളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിയോഗത്തിൽ അദ്ദേഹം അനുശോചിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം