കോഴിക്കോട്: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റം ഫോർ ഗേൾസിന്റെയും ഗ്ലോബൽ യങ് റിസർച്ചർസ് അക്കാഡമിയുടെയും (GYRA) ആഭിമുഖ്യത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ റിസർച്ച് കോൺഫറൻസിൽ (ഐ.ആർ.സി.സി) താരങ്ങളായി കാരന്തൂർ മെംസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികൾ. കൊച്ചി ആഷിസ് കൺവെൻഷൻ സെൻ്ററിൽ മൂന്നു ദിവസങ്ങളിലായി നടന്ന കുട്ടികളുടെ അന്താരാഷ്ട്ര ഗവേഷണ കോൺഫറൻസിൽ മെംസ് സ്കൂളിലെ 55ഓളം വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കേരളത്തിലെ ഇരുന്നൂറോളം സ്കൂളുകളിൽ നിന്നുള്ള ആയിരത്തിലധികം വിദ്യാർഥികളും സയന്റിസ്റ്റുകളും പങ്കെടുത്ത കോൺഫറൻസിൽ നൂറോളം പ്രബന്ധങ്ങൾ പഠന വിധേയമായി. പ്രൈമറി തലത്തിൽ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥികളായ മുഹമ്മദ് ഇഹ്സാൻ, മുഹമ്മദ് ഫവാസ് ഹാമിദ് റബാഹ് എന്നിവർ അവതരിപ്പിച്ച ഡ്രൈവർലെസ്സ് കാർ പ്രൊജക്റ്റിന് മികച്ച പ്രബന്ധത്തിനുള്ള അവാർഡും ഡാനിഷ് നാസർ അവതരിപ്പിച്ച ഇൻവെസ്റ്റിഗേഷൻ ഇൻ ബിൽഡിംഗ് ബ്ലോക്സ് ഇൻ ഗാലക്സി എന്ന പ്രാബന്ധത്തിന് ക്യാഷ് അവർഡും ലഭിച്ചു. ഹൈസ്കൂൾ തലത്തിൽ അവതരിപ്പിച്ച പ്രബന്ധത്തിന് ആഫിയ അലി,ഫാത്തിമ മഹ്റിഷ്, ഫാത്തിമ ഹിബ എന്നീ വിദ്യാർത്ഥികളും ക്യാഷ് അവർഡിന് അർഹരായി. മിഡിൽ സ്കൂൾ തലത്തിൽ ഫാത്തിമ റഫീദ,ഫാത്തിമ ബത്തൂൽ, ദിൽഫ എന്നിവർക്ക് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. മെംസ് വിദ്യാർഥികൾ അവതരിപ്പിച്ച ഇരുപത് പ്രബന്ധങ്ങളും പ്രത്യേക പ്രശംസ പിടിച്ചുപറ്റി. മെംസിലെ ഇരുപത് അദ്ധ്യാപികമാരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർഥികളെ മർകസ് സ്ഥാപകൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾ സി എ ഒ വി എം റഷീദ് സഖാഫി അഭിനന്ദിച്ചു. ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ മുഹമ്മദ് ഷാഫി, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷഹീർ അസ്ഹരി, ഹുസൈൻ സഖാഫി, സെനിൻ മുഹമ്മദ്, ശ്രാവൺ, മുഹമ്മദ് സംബന്ധിച്ചു.