യു എന്‍ ആസ്ഥാനത്ത് നടക്കുന്ന കോണ്ഫ്രന്സില് ഡോ. അബ്ദുസ്സലാം സംസാരിക്കും
Markaz Live News
July 20, 2024
Updated
ജനീവ: ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനമായ ജനീവയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ മര്‍കസ് നോളജ് സിറ്റിയെ പ്രതിനിധീകരിച്ച് സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് സംസാരിക്കും. ഈ മാസം 22 മുതല്‍ 25 വരെയാണ് സമ്മേളനം നടക്കുന്നത്. വേള്‍ഡ് അസ്സോസിയേഷന് ഫോര്‍ സസ്റ്റൈനബ്ള്‍ ഡെവലപ്മെന്റ് (വസ്ദ്) എന്ന ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് സമ്മേളനത്തിന്റെ സംഘാടകര്‍.
24ന് നടക്കുന്ന ഒമ്പതാം സെഷനില്‍ 'മര്‍കസ് നോളജ് സിറ്റിയെ മാതൃകയാക്കി നൂതന സുസ്ഥിര സ്മാര്‍ട്ട് സിറ്റികള്‍ക്കായുള്ള വികസന തന്ത്രങ്ങള്‍' എന്ന വിഷയത്തിലാണ് ഡോ. അബ്ദസ്സലാം മുഹമ്മദ് സംസാരിക്കുന്നത്. കൂടാതെ, 23ന് നടക്കുന്ന Higher Education: new models and frameworks for the future എന്ന സെഷന് അദ്ദേഹം നയിക്കുകയും ചെയ്യും. വിഷയാവതരണത്തിന്റെ തത്സമയ സംപ്രേഷണം യൂട്യൂബില്‍ ലഭ്യമാകുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന പദ്ധതികളില്‍ ഏഴ് പദ്ധതികള്‍ മര്‍കസ് നോളജ് സിറ്റിയില്‍ നടപ്പാക്കിയിട്ടുണ്ട്. കൂടാതെ, വിവിധ യുഎന്‍ ഏജന്‍സികളുടെ അക്രഡിറ്റേഷന് നേടിയ മര്‍കസ് നോളജ് സിറ്റിക്ക് ലഭിച്ചിരിക്കുന്ന വലിയൊരു അംഗീകാരമാണ് സമ്മേളനത്തിലൂടെ ലഭിക്കുന്നത്.