അഹമ്മദ് റസാഖാൻ ബറേൽവിയുടെ ജീവിതം പുതുതലമുറക്ക് മാതൃക: ഡോ. അസ്ഹരി

ജാമിഉല്‍ ഫുതൂഹില്‍ നടന്ന അഹ്മദ് ഖാന് റസാ ബറേല്‍വി അനുസ്മരണത്തില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തുന്നു

ജാമിഉല്‍ ഫുതൂഹില്‍ നടന്ന അഹ്മദ് ഖാന് റസാ ബറേല്‍വി അനുസ്മരണത്തില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തുന്നു
നോളജ് സിറ്റി: ഉത്തരേന്ത്യൻ മുസ്ലിങ്ങളുടെ ആത്മീയ നായകൻ അഹ്മദ് റസാഖാൻ ബറേൽവിയുടെ ജീവിതം പുതുതലമുറക്ക് മാതൃകയാണെന്ന് ജാമിഉൽ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി അനുസ്മരിച്ചു. മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഖുതുഹിൽ നടന്ന ഹള്റ യിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദേശ ഭാഷകളും ശാസ്ത്രവും ഉൾപ്പെടെയുള്ള വിവിധ വിജ്ഞാന ശാഖകളിൽ അഗാധ പാണ്ഡിത്യത്തിനുടമയായിരുന്ന ഹസ്രത്തിന്റെ ജീവിതം ഒരു പാഠപുസ്തകം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രോഗ ശമനം കൊണ്ട് ജനശ്രദ്ധ നേടിയ ഹള്റയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് വിശ്വാസികളാണ് സംബന്ധിച്ചത്. ഖാദിരിയ്യ മജ്ലിസിന് സയ്യിദ് ശാഫി ബാഅലവി, സി.പി ശാഫി സഖാഫി എന്നിവര്‍ നേതൃത്വം നല്കി. മജ്ലിസില്‍ വിര്‍ദുല്ലത്വീഫും ഹദ്ദാദ് റാത്തീബ് പാരായണവും തബറുക് വിതരണവും നടന്നു.
സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, സയ്യിദ് ഹാശിം ജീലാനി, അബ്ദുന്നാസർ അഹ്സനി ഒളവട്ടൂർ, ഹാഫിള് ശമീര്‍ അസ്ഹരി, ഹംസ മുസ്ലിയാര് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം