അഹ്മദ് റസാ ഖാന് ബറേല്വി അനുസ്മരണവും ഹള്റയും നാളെ ജാമിഉല് ഫുതൂഹില്

നോളജ് സിറ്റി: ഉത്തരേന്ത്യന് മുസ്ലിംകളുടെ ആത്മീയ പുരുഷന് അഹ്മദ് റസാ ഖാന് ബറേല്വി അനുസ്മരണവും ഹള്റത്തുല് ഫുതൂഹ് ആത്മീയ മജ്ലിസും നാളെ വൈകിട്ട് 6.30 മുതല് ജാമിഉല് ഫുതൂഹില് വെച്ച് നടക്കുന്ന ആത്മീയ സംഗമത്തില് ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തും.
രോഗ ശമനം കൊണ്ട് ജനശ്രദ്ധ നേടിയ ഹള്റയില് കേരളത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് നൂറ് കണക്കിന് വിശ്വാസികള് സംബന്ധിക്കും. വിഖ്യാത ആത്മീയ സരണിയായ ഖാദിരിയ്യാ ത്വരീഖത്തിലെ ദിക്റുകളും ബൈത്തുകളും ക്രോഡീകരിച്ച ഖാദിരിയ്യ വിര്ദുകളാണ് ഹള്റയില് പാരായണം ചെയ്യപ്പെടുന്നത്. പ്രസ്തുത മജ്ലിസിന് ശാഫി ബാഅലവി, സി.പി ശാഫി സഖാഫി എന്നിവര് നേതൃത്വം നല്കും.പ്രത്യേകം സജ്ജമാക്കിയ മുസ്വല്ലല് മുഅ്മിനാത്തില് സ്ത്രീകള്ക്ക് സൗകര്യമൊരുക്കുന്നുണ്ട്. മജ്ലിസില് വിര്ദുല്ലത്വീഫും ഹദ്ദാദ് റാത്തീബ് പാരായണവും തബറുക് വിതരണവും നടക്കും.
സയ്യിദ് അബ്ദുര്റഹ്മാന് ബാഫഖി, സയ്യിദ് ഹാശിം ജീലാനി, ആലിക്കുഞ്ഞി മുസ്ലിയാർ, ഹാഫിള് ശമീര് അസ്ഹരി, ഹംസ മുസ്ലിയാർ, മുഹിയുദ്ദീന് ബുഖാരി, സജീര് ബുഖാരി, അഡ്വ. സുഹൈല് സഖാഫി നല്ലളം തുടങ്ങിയവര് സംബന്ധിക്കും.
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
ബിഹാറില് നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള് കൊണ്ടുവന്നതിനാണ് അവാര്ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved