അന്താരാഷ്ട്ര മീലാദ് സമ്മേളനം; വിളംബര ദിനം ഇന്ന്


കോഴിക്കോട്: വരുന്ന ബുധനാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ വിളംബര ദിനമായി ഇന്ന് ആചരിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു. സമ്മേളന പോസ്റ്ററുകളും ഫ്ലക്സുകളും കവലകളിലും യൂണിറ്റുകളുടെ വിവിധ ഭാഗങ്ങളിലും സ്ഥാപിക്കാനും മസ്ജിദുകളും മദ്റസകളും കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും അഭ്യർഥിച്ചു. ജുമുഅക്ക് ശേഷം പള്ളികളിൽ സന്ദേശ പ്രഭാഷണങ്ങൾ നടത്തിയും വിളംബര റാലി സംഘടിപ്പിച്ചും കൂടുതൽ ജനങ്ങളിലേക്ക് മീലാദ് സമ്മേളനത്തിന്റെ സന്ദേശം കൈമാറണമെന്ന് സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുൽ മജീദ് കക്കാട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, അബ്ദുറഹ്മാൻ ബാഖവി മടവൂർ ആഹ്വാനം ചെയ്തു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം