താജുല്‍ ഉലമ അനുസ്മരണവും ഖത്മുല് ബുര്‍ദയും നാളെ ജാമിഉല്‍ ഫുതൂഹില്‍
ഡോ. അബ്ദുൽ ഹകീം അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തും...

ഡോ. അബ്ദുൽ ഹകീം അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തും...

നോളജ് സിറ്റി: സമസ്ത പ്രസിഡന്റും വിശ്വാസികളുടെ ആത്മീയ ആചാര്യനുമായിരുന്ന താജുല്‍ ഉലമ ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്മന്‍ ബുഖാരി തങ്ങളുടെ അനുസ്മരണവും ഖത്മുല് ബുര്‍ദ മജ്ലിസും നാളെ (ഞായര്‍) മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കും. വാരാന്തങ്ങ്യളില് മഗ്രിബ് നിസ്കാരനന്തരം നടക്കുന്ന ഖത്മുല് ബുര്‍ദ മജ്ലിസിനോട് അനുബന്ധിച്ചാണ് ഉള്ളാള്‍ തങ്ങള്‍ അനുസ്മരണവും നടക്കുന്നത്. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, സയ്യിദ് ഹാശിം ജീലാനി, ഇമാം ഹാഫിള് ശമീര്‍ അസ്ഹരി, സി എസ് മുഹമ്മദ് ഫൈസി, അലിക്കുഞ്ഞി ദാരിമി, ഹംസ മുസ്ലിയാര് കളപ്പുറം, മുഹിയുദ്ദീന് ബുഖാരി, സജീര്‍ ബുഖാരി, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം തുടങ്ങിയവര്‍ സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം