കേന്ദ്ര സര്‍ക്കാര്‍ ഗവേഷണ പ്രോഗ്രാം നേടി മര്‍കസ് യൂനാനി വിദ്യാര്‍ഥി
ബി യു എം എസ് അവസാന വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ആദില്‍ എന്‍ കെയാണ് യോഗ്യത നേടിയത്...

ബി യു എം എസ് അവസാന വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ആദില്‍ എന്‍ കെയാണ് യോഗ്യത നേടിയത്...

നോളജ് സിറ്റി : സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യൂനാനി മെഡിസിന് (CCRUM) നടത്തുന്ന സ്റ്റുഡന്റ്ഷിപ്പ് പ്രോഗ്രാം ഫോര്‍ യൂനാനി റിസര്‍ച്ച് (SPUR)ന് യോഗ്യത നേടി മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി. ബി യു എം എസ് അവസാന വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ആദില്‍ എന്‍ കെയാണ് യോഗ്യത നേടിയത്. സമര്‍പ്പിച്ച ഗവേഷണ പ്രപോസലിന് അംഗീകാരം ലഭിച്ചതോടെയാണ് സ്കീമിന് യോഗ്യത ലഭിച്ചത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലാണ് ഗവേഷണം നടക്കുക.
പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തെ കുറിച്ചുള്ള ഗവേഷണത്തോടൊപ്പം യൂനാനി ഔഷധ സസ്യങ്ങളുടെ ഡിജിറ്റല്‍ ശേഖരം തയ്യാറാക്കുനതിനുമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ന്യൂഡല്‍ഹിയിലെ സി സി ആര് യു എം 50,000 രൂപയാണ് സ്റ്റൈപ്പന്റായി അനുവദിച്ചത്. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് മാനേജ്മെന്റും സ്റ്റാഫ് കൗണ്‍സിലും സ്റ്റുഡന്റ്സ് യൂണിയനും ആദിലിനെ അഭിനന്ദിച്ചു. വളാഞ്ചേരി കരേക്കാട് സ്വദേശിയാണ് ആദില്‍.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം