അലിഫ് ഗ്ലോബൽ സ്കൂളിൽ സീനിയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചു
സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അലിഫ് ഗ്ലോബല്‍ സ്കൂളിലെ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ലോഞ്ച് ചെയ്ത് സംസാരിക്കുന്നു
Markaz Live News
January 17, 2025
Updated
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്കൂളില്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ ആരംഭിച്ചു. വലന്‍സിയ ഗലേറിയയില്‍ നടന്ന ചടങ്ങില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് സ്കൂള്‍ ഉദ്ഘാടനം ചെയ്തത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ റെസിഡന്‍ഷ്യല്‍ സൗകര്യത്തോടെ സി ബി എസ് ഇ സിലബസിലുള്ള സീനിയര്‍ സെക്കണ്ടറി സ്കൂള്‍ മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കും.
അറിവുകള്‍ സമൂഹത്തിന് ഗുണകരമാകുമ്പോഴാണ് വിദ്യാഭ്യാസം പൂര്‍ണമാകുന്നതെന്ന് സ്വാദിഖലി തങ്ങള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തില്‍ നിന്ന് ആര്‍ജ്ജിച്ച അറിവ് നാളെയുടെ പ്രതീക്ഷ കൂടിയാണ്. പുതിയ തലമുറ മുന്നോട്ടുവെ്ക്കുന്ന നൂതന ആശയങ്ങള്‍ സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ളതാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി അലിഫ് സി ക്യു ഫെസ്റ്റും എ ജി എസ് ടോക്സും സംഘടിപ്പിച്ചു. ചടങ്ങില്‍ ആലിഫ് ഗ്ലോബല്‍ സ്കൂള്‍ ചെയര്മാന് അലി അബ്ദുര്‍റഹ്മാന്‍ ടി പി അധ്യക്ഷത വഹിച്ചു.
നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് കമ്മിറ്റി ചെയര്മാന് അഡ്വ. ഹുസൈന് സഖാഫി ചുള്ളിക്കോട്, മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, റെയ്സ് എജുകേഷന്‍ എം ഡി രജീഷ് സംസാരിച്ചു. നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, എം കെ ശൗക്കത്ത് അലി ഫെസിന്, ഡോ. മുഹമ്മദ് ശരീഫ് ടൈഗ്രീസ്, ഡോ. അബ്ദു റഹിമാന്‍ ചാലില്‍, ഡയറക്ടര്‍മാരായ ലുഖ്മാന് അഹ്മദ് പാഴൂര്‍, സയ്യിദ് ഫസല്‍ തങ്ങള്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ, അബ്ദുല്‍ ലത്വീഫ് സംബന്ധിച്ചു. പ്രിന്‍സിപ്പള്‍ ഷാനവാസ് കെ ടി സ്വാഗതവും ഡയറക്ടര്‍ മുഹമ്മദ് അഹ്മദ് കലങ്ങാടന്‍ നന്ദിയും പറഞ്ഞു.