ഇ എം എസ് മെമ്മോറിയല്‍ പ്രസംഗ മത്സരം; മിന്നുന്ന നേട്ടവുമായി മര്‍കസ് വിദ്യാര്‍ഥി അൽത്താഫ്
ഇ എം എസ് സ്മാരക പ്രഭാഷണത്തില്‍ രണ്ടാം സ്ഥാനം നേടിയ മര്‍കസ് ലോ കോളജ്- വിറാസ് വിദ്യാര്‍ഥി മുഹമ്മദ് അല്‍ത്താഫ് മന്ത്രി സജി ചെറിയാനില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നു
Markaz Live News
January 17, 2025
Updated
തിരുവനന്തപുരം : ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന യുവജന കമ്മീഷൻ സംസ്ഥാനതലത്തില്‍ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച ഇ എം എസ് മെമ്മോറിയല്‍ പ്രസംഗ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി മര്‍കസ് നോളജ് സിറ്റി വിദ്യാര്‍ഥി. മര്‍കസ് ലോ കോളജിലെ ബി ബി എ- എല്‍ എല്‍ ബി ഒമ്പതാം സെമസ്റ്ററിലെയും വിറാസ് അഞ്ചാം വര്‍ഷത്തെയും വിദ്യാര്‍ഥിയായ മുഹമ്മദ് അല്‍ത്താഫാണ് മിന്നുന്ന പ്രകടനം നടത്തിയത്. കൊല്ലം പള്ളിമുക്ക് സ്വദേശിയാണ് അല്‍ത്താഫ്. യുവജനദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ക്യാഷ് പ്രൈസും ഇ എം എസ് സ്മാരക ട്രോഫിയും കേരള സാംസ്കാരിക- യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാനില്‍ നിന്ന് അല്‍ത്താഫ് സ്വീകരിച്ചു.