എഡ്യൂ സിമ്പോസിയവും ഹദീസ് കോൺഫറൻസും ഇന്ന്

കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ്ദാന സമ്മേളനത്തിന്റെ ഉപ പരിപാടികളായ എഡ്യൂ സിമ്പോസിയവും ഹദീസ് കോൺഫറൻസും ഇന്ന് നടക്കും. പരിവർത്തന കാലത്തെ വിദ്യാഭ്യാസം എന്ന പ്രമേയത്തിൽ രാവിലെ 10 മണിക്ക് കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്ന സിമ്പോസിയം കേരള കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ജി ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തും. പുതിയ തലമുറയിലെ വിദ്യാഭ്യാസ പ്രവണതകളും വെല്ലുവിളികളും സാധ്യതകളും വിശകലനം ചെയ്യുന്ന ചർച്ചയിൽ ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി കീനോട്ട് അവതരിപ്പിക്കും. മർകസ് സ്ഥാപകൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സന്ദേശം നൽകും. ആൽഫ ജനറേഷനിലെ അധ്യാപന വെല്ലുവിളികൾ, വിദ്യാഭ്യാസത്തിലെ സാങ്കേതിക സംയോജനം, കെജി-പ്ലസ്ടു സ്കൂളിംഗ്, വിദ്യാഭ്യാസത്തിലെ നൈതികത എന്നീ വിഷയങ്ങൾ ഡോ. കെ എം ശരീഫ്, ഡോ. അബ്ദുസ്സലാം, ഡോ. യു കെ നാസർ, സി എം സ്വാബിർ സഖാഫി അവതരിപ്പിക്കും. ഡോ. നാസർ കുന്നുമ്മൽ ചർച്ച നിയന്ത്രിക്കും. ഡോ. ശറഫ് എ കൽപാളയം, ഡോ. ബി എച്ച് ശ്രീപതി റാവു, അഡ്വ. പി ടി എ റഹീം എം എൽ എ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, പ്രൊഫ. കെ വി ഉമറുൽ ഫാറൂഖ്, എൻ മുഹമ്മദ് അലി സംബന്ധിക്കും. കെ അബ്ദുൽ കലാം സ്വാഗതവും ഉനൈസ് മുഹമ്മദ് പി ടി നദിയും പറയും.
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ബുഖാരി ദർസ് 60 വർഷം പിന്നിട്ട പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്ന ഹദീസ് കോൺഫറൻസിൽ ആധുനിക കാലത്തെ ഹദീസ് വായനകളെ കുറിച്ചുള്ള വിവിധ പഠനങ്ങൾ അവതരിപ്പിക്കും. കോൺഫറൻസ് കോടമ്പുഴ ബാവ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിക്കും. ഹദീസ് വ്യാഖ്യാനങ്ങളിലെ ശരിയും തെറ്റും, സ്വഹീഹുൽ ബുഖാരി; സുൽത്വാനുൽ ഉലമയുടെ വിശകലന വഴികൾ, ഹദീസ് വിജ്ഞാനീയത്തിലെ ഇന്ത്യൻ വിളക്കുമാടങ്ങൾ, സുൽത്വാനുൽ ഉലമയും സ്വഹീഹുൽ ബുഖാരിയും; അറുപതാണ്ടിന്റെ ആഴങ്ങൾ എന്നീ വിഷയങ്ങളിൽ അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി, സയ്യിദ് ജസീൽ കാമിൽ സഖാഫി പ്രബന്ധങ്ങൾ അവതരിപ്പിക്കും. സി. മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, പി.സി അബ്ദുല്ല മുസ്ലിയാര്, കെ.എം അബ്ദു റഹ്മാന് ബാഖവി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, നൗശാദ് സഖാഫി കൂരാറ, മുഹ്യദ്ദീന് സഅദി കൊട്ടുക്കര, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി പാറക്കടവ്, അബ്ദുറഹ്മാന് സഖാഫി വാണിയമ്പലം, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂ,ര്‍ കെ എം ബശീര്‍ സഖാഫി കൈപ്പുറം, അബ്ദുല്‍ സത്താര്‍ കാമില്‍ സഖാഫി മൂന്നിയൂര്‍, സൈനുദ്ദീന്‍ അഹ്സനി മലയമ്മ, സുഹൈല്‍ അസ്ഹരി സംബന്ധിക്കും. കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍ സ്വാഗതവും ഉമറലി സഖാഫി എടപ്പുലം നന്ദിയും പറയും.
ഫുള്‍ ബോഡി മസാജ്, ഹിജാമ, സ്റ്റീം ബാത്ത്, കിഴി, ധാര, കപ്പിംഗ്, ഫേസ് മസാജ്, ഹെഡ് മസാജ് തുടങ്ങിയവയാണ് ഓഫറോടെ ലഭ്യമാവുക...
വിവിധ ആഡ് ഓണ്‍ കോഴ്സുകള്‍ക്കൊപ്പം സയന്‍സ്, കൊമേഴ്സ്, ഹുമാനിറ്റീസ് സ്ട്രീമുകളിലേക്കാണ് അഡ്മിഷന്...