മർകസ് സനദ്ദാന പൊതുസമ്മേളനം ഇന്ന്
509 സഖാഫി പണ്ഡിതർ സനദ് സ്വീകരിക്കും, 50-ാം വാർഷിക പദ്ധതികൾ പ്രഖ്യാപിക്കും...

509 സഖാഫി പണ്ഡിതർ സനദ് സ്വീകരിക്കും, 50-ാം വാർഷിക പദ്ധതികൾ പ്രഖ്യാപിക്കും...
കോഴിക്കോട്: മർകസ് 47-ാം വാർഷിക സനദ് ദാന പൊതു സമ്മേളനം ഇന്ന്. സുന്നി പ്രാസ്ഥാനിക-വിദ്യാഭ്യാസ അനുഭവങ്ങളിലെ ഹൃദ്യമായ ഓർമകൾ സമ്മാനിക്കുന്ന മറ്റൊരു സമ്മേളനത്തിനാണ് ഇന്ന് കാരന്തൂരിലെ സെൻട്രൽ ക്യാമ്പസ് വേദിയാവുക. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിന്റെ 50-ാം വാർഷിക പദ്ധതികളുടെ പ്രഖ്യാപനവും സമ്മേളനത്തിൽ നടക്കും. കഴിഞ്ഞ വർഷം പഠനം പൂർത്തീകരിച്ച 509 സഖാഫി മത പണ്ഡിതർ ചടങ്ങിൽ സനദ് സ്വീകരിക്കും.
സമ്മേളനത്തിന്റെ ഭാഗമായി രാവിലെ മുതൽ എഡ്യൂ സിമ്പോസിയം, ഹദീസ് കോൺഫറൻസ്, പ്രാസ്ഥാനിക സംഗമം, സഖാഫി ശൂറ കൗൺസിൽ തുടങ്ങി വിവിധ പരിപാടികൾ നടക്കും. വൈകുന്നേരം 5 മണിക്ക് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ സനദ് ദാന പൊതുസമ്മേളനം ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ അധ്യക്ഷത വഹിക്കും. സഖാഫി മത പണ്ഡിതർക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ഫൗണ്ടർ ചാൻസിലറുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സനദ് നൽകും. ശേഷം സനദ് ദാന പ്രഭാഷണവും 50-ാം വാർഷിക പ്രഖ്യാപനവും നടത്തും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണവും റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പദ്ധതി അവതരണവും നിർവഹിക്കും.
വിശിഷ്ട സേവനങ്ങൾക്കുള്ള പുരസ്കാര വിതരണവും പുസ്തക പ്രകാശനവും വേദിയിൽ നടക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും. കോടമ്പുഴ ബാവ മുസ്ലിയാർ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ത്വാഹ സഖാഫി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുൽ കരീം ഹാജി ചാലിയം, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, മൻസൂർ ഹാജി ചെന്നൈ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, അബ്ദുറഹ്മാൻ ദാരിമി കൂറ്റമ്പാറ, ശാഫി സഖാഫി മുണ്ടമ്പ്ര, ഡോ. അബ്ദുസ്സലാം, ഡോ. അബൂബക്കർ തുടങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പണ്ഡിതരും സുന്നി പ്രാസ്ഥാനിക നേതാക്കളും സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സംബന്ധിക്കും. മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി സ്വാഗതവും പി മുഹമ്മദ് യൂസുഫ് നന്ദിയും പറയും.
ഫുള്‍ ബോഡി മസാജ്, ഹിജാമ, സ്റ്റീം ബാത്ത്, കിഴി, ധാര, കപ്പിംഗ്, ഫേസ് മസാജ്, ഹെഡ് മസാജ് തുടങ്ങിയവയാണ് ഓഫറോടെ ലഭ്യമാവുക...
വിവിധ ആഡ് ഓണ്‍ കോഴ്സുകള്‍ക്കൊപ്പം സയന്‍സ്, കൊമേഴ്സ്, ഹുമാനിറ്റീസ് സ്ട്രീമുകളിലേക്കാണ് അഡ്മിഷന്...