ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂളിൽ കൗതുകക്കാഴ്ചയൊരുക്കി ഈന്തപ്പനകൾ കായ്ച്ചു


ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ അങ്കണത്തിൽ കൗതുകക്കാഴ്ചയൊരുക്കി ഈന്തപ്പനകൾ കായ്ച്ചു. വിദ്യാലയത്തിലെ ഗാർഡനിംഗ് പദ്ധതിയുടെ ഭാഗമായി മൂന്നര വർഷം മുൻപ് നട്ടുപിടിപ്പിച്ച രണ്ട് ഈന്തപ്പനകളിലാണ് ഇപ്പോൾ സമൃദ്ധമായ കായ്ഫലം കണ്ടുതുടങ്ങിയത്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സഅദുദ്ദീൻ സഖാഫി മുൻകൈ എടുത്ത് ഏകദേശം 7000 രൂപ വിലയുള്ള തൈകൾ എത്തിച്ചു നടുകയായിരുന്നു. നാട്ടിലെ ചൂട് വർധിച്ച സാഹചര്യത്തിൽ വിരുന്നെത്തിയ ഈ അറേബ്യൻ വിസ്മയം കാണാനും ചിത്രങ്ങൾ പകർത്തിയെടുക്കാനും നിരവധി ആളുകളാണ് ഇപ്പോൾ സ്കൂളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
അല്‍മൗലിദുല്‍ അക്ബറിനും തബറുകുല് ആസാറിനും പതിനായിരങ്ങളെത്തും...
ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്‍കും...
ദേശാന്തരങ്ങള്‍ കടന്ന് ഒഴുകിയത് പതിനായിരങ്ങള്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം