മർകസ് ഫുസ്താത് ദേശീയ സ്കോളർഷിപ്പ് പരീക്ഷ പൂർത്തിയായി


കോഴിക്കോട്: മർകസ് ഗാർഡന് കീഴിലുള്ള വിദേശ പഠന കൺസൾട്ടൻസിയായ 'ഫുസ്താത്' (Fustat by Markaz) ഏർപ്പെടുത്തിയ ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പിനായുള്ള ദേശീയതല പ്രവേശന പരീക്ഷ പൂർത്തിയായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പരീക്ഷയിൽ പങ്കാളികളായി.
ഈജിപ്ത് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കുറഞ്ഞ ചെലവിൽ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വലിയൊരു അവസരമാണ് സ്കോളർഷിപ്പിലൂടെ തുറന്നുകിട്ടുന്നത്. അത്യാധുനിക സാങ്കേതിക സജ്ജീകരണങ്ങളോടെ ഓൺലൈനായി പരീക്ഷ സംഘടിപ്പിച്ചതിനാൽ ദൂരപ്രദേശങ്ങളിലുള്ള മിടുക്കരായ വിദ്യാർഥികൾക്കും തടസ്സങ്ങളില്ലാതെ പങ്കെടുക്കാൻ സാധിച്ചു.
വിദേശ രാജ്യങ്ങളിലെ മെഡിക്കൽ, മാനേജ്മെന്റ് പഠനങ്ങൾക്ക് പുറമെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനും ഫുസ്താത് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഈജിപ്ത്, റഷ്യ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സർവ്വകലാശാലകളിലും ചെന്നൈ, ബാംഗ്ലൂർ, മംഗലാപുരം, മൈസൂർ തുടങ്ങിയ നഗരങ്ങളിലെയും കേരളത്തിലെയും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം ആഗ്രഹിക്കുന്നവർക്ക് സ്കോളർഷിപ്പോടെ പഠനം പൂർത്തിയാക്കാൻ ഫുസ്താത് അവസരമൊരുക്കുന്നു.
വിദ്യാഭ്യാസ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള മർകസ് ഫുസ്താത്, അഡ്മിഷൻ നടപടികൾ, കൗൺസിലിംഗ്, വിസ ഗൈഡൻസ് എന്നിവയിൽ പൂർണ്ണമായ സുതാര്യതയും വിശ്വസ്തതയും ഉറപ്പുവരുത്തുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രതിഭകളായ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓൺലൈൻ പരീക്ഷയുടെ ഫലങ്ങൾ വരും ദിവസങ്ങളിൽ www.fustatbymarkaz.com വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനം...
താമരശ്ശേരി ഡി വൈ എസ് പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം