ആശുറാദിന ഇജാസതിന്റെ ധന്യത തേടി ആയിരക്കണക്കിന് വിശ്വാസികള്‍ ജാമിഉല്‍ ഫുതൂഹിലെത്തി

ആശുറാദിന ഇജാസത് സംഗമത്തിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്കുന്നു.

ആശുറാദിന ഇജാസത് സംഗമത്തിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്കുന്നു.
നോളജ് സിറ്റി: ആശുറാദിനത്തില് സവിശേഷമായ ഹദീസിന്റെ ഇജാസത് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരില്‍ നിന്ന് സ്വീകരിക്കാനായി മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ എത്തിയത് ആയിരക്കണക്കിന് വിശ്വാസികള്‍. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ, മലേഷ്യ, ഇന്തോനേഷ്യ, ബ്രിട്ടൺ, ഈജിപ്ത്, ലിബിയ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനായി സംഗമത്തില്‍ സംബന്ധിച്ചു. ആശൂറാദിന പ്രാര്‍ഥനാ സദസ്സിന്റെ ഭാഗമായാണ് ലോക പ്രസിദ്ധമായ ഇജാസത്ത് കൈമാറ്റ സംഗമം സംഘടിപ്പിച്ചത്. ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ ഹിജ്റ പ്രഭാഷണത്തോടെയാണ് സംഗമത്തിന് തുടക്കമായത്.
ഖത്മു ദലാഇലുല്‍ ഖൈറാത്ത്, സൂറതുല്‍ വാഖിഅ പാരായണം, ആശൂറാ പ്രത്യേക ദിക്ര് മജ്ലിസ്, വിര്ദ്ദുല്ലത്വീഫ് തുടങ്ങിയവയാണ് നടന്നത്. വൈകിട്ട് നടന്ന ഇഫ്താറോടുകൂടി സംഗമം സമാപിച്ചു. സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തന്നൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി. കർണാടക സ്റ്റേറ്റ് മന്ത്രി യു ടി കാദർ വിശിഷ്ട അതിഥിയായി. സയ്യിദ് അബ്ദു റഹ്മാന് ബാഫഖി, സയ്യിദ് അഹ്മദ് ബാഫഖി, അബ്ദുന്നാസർ അഹ്സനി ഒളവട്ടൂർ തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്കി.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം