മർകസ് ജാസ്മിൻ വാലി സ്റ്റുഡന്റ്സ് യൂണിയന് പുതിയ നേതൃത്വം

മർകസ് ജാസ്മിൻ വാലി സ്റ്റുഡന്റസ് യൂണിയൻ ഭാരവാഹികളെ സിപി ഉബൈദുല്ല സഖാഫി പ്രഖ്യാപിക്കുന്നു

മർകസ് ജാസ്മിൻ വാലി സ്റ്റുഡന്റസ് യൂണിയൻ ഭാരവാഹികളെ സിപി ഉബൈദുല്ല സഖാഫി പ്രഖ്യാപിക്കുന്നു
കാരന്തൂർ: മർകസ് സെൻട്രൽ ക്യാമ്പസിലെ റെസിഡൻഷ്യൽ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രമായ ജാസ്മിൻ വാലിയിൽ വിദ്യാർഥികളുടെ പാഠ്യ-പഠ്യേതര നൈപുണി മികവുകൾക്കായി പ്രവർത്തിക്കുന്ന അൽവാൻ സ്റ്റുഡന്റ്സ് യൂണിയൻ 2026–27 അധ്യയന വർഷത്തിലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മർകസ് ഹയർ എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്ടർ അക്ബർ ബാദുഷ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പുനഃസംഘടനാ ചടങ്ങിൽ ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
സഹല ഷമീർ പി കെ കണ്ണൂർ പ്രസിഡന്റായും, ഫഹ്മിയ സിഎം വയനാട് ജനറൽ സെക്രട്ടറിയായും ദിയ ഹനൂൻ കൊടുവള്ളി ഫിനാൻസ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഫാത്തിമ മുത്തലിബ് പയ്യന്നൂർ (വൈസ് പ്രസിഡന്റ്) ലുബാബ ബത്തൂൽ ഒ പി കൊടുവള്ളി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.
ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അധ്യാപികമാരായ ആഇശ ബീവി സി പി, റഹ്മത്ത് ബീവി, താഹിറ ഇ കെ എന്നിവർ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജാസ്മിൻ വാലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇസ്സുദ്ദീൻ സഖാഫി സംസാരിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം