അൽ മൗലിദുൽ അക്ബർ; സ്വാഗതസംഘം യോഗം ഇന്ന്


കോഴിക്കോട്: ഓഗസ്റ്റ് 17ന് മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ നടക്കുന്ന അൽ മൗലിദുൽ അക്ബർ ആത്മീയ മഹാസംഗമത്തിന്റെ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കുന്നതിനായി സമ്പൂർണ്ണ സ്വാഗത സംഘം യോഗം ഇന്ന് (തിങ്കൾ) ചേരും. വൈകിട്ട് നാലിന് ജാമിഉൽ ഫുതൂഹിലെ എക്സിക്യൂട്ടീവ് ഹാളിലാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.
റബീഉൽ അവ്വലിലെ ആദ്യ തിങ്കളാഴ്ചയായ ഓഗസ്റ്റ് 17ന് പുലർച്ചെ അഞ്ചിന് ജാമിഉൽ ഫുതൂഹിലാണ് പതിനായിരങ്ങൾ അണിനിരക്കുന്ന അൽ മൗലിദുൽ അക്ബർ നടക്കുന്നത്. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്. ഇതിൻറെ ഭാഗമായി നടക്കുന്ന യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും.
സ്വാഗതസംഘം ജനറൽ കൺവീനർ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, വർക്കിംഗ് ചെയർമാൻ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, അലവി സഖാഫി കായലം, സാബിത് അബ്ദുല്ല സഖാഫി, ബി.സി ലുക്മാൻ ഹാജി, അഡ്വ തൻവീർ ഉമർ സംബന്ധിക്കും.
10000 പങ്കെടുക്കുന്ന ആത്മീയ സംഗമത്തിന്റെ പ്ലാനിങ് അവതരണം, പദ്ധതി വിശദീകരണം, അനുബന്ധ പ്രോഗ്രാമുകൾ ആസൂത്രണം എന്നിവ യോഗത്തിൽ നടക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം