മന്ത്രി അബ്ദുല്‍ ഗഫൂര്‍ മർകസ് നോളജ് സിറ്റി സന്ദര്‍ശിച്ചു

മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറിനെ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സ്വീകരിക്കുന്നു

മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറിനെ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സ്വീകരിക്കുന്നു
നോളജ് സിറ്റി: കേരള ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ മര്‍കസ് നോളജ് സിറ്റി സന്ദര്‍ശിച്ചു. ജാമിഉല്‍ ഫുതൂഹ്- ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ്, മര്‍കസ് ലോ കോളജ്, ടൈഗ്രീസ് വാലി വെല്‍നെസ്സ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും മാനേജ്മെന്റ് പ്രതിനിധികളുമായും വിദ്യാര്‍ഥികളുമായും ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വിദ്യാഭ്യാസ- ആരോഗ്യ- വ്യാവസായിക- കാര്‍ഷിക മേഖലകളെ ഒരേ ക്യാമ്പസില്‍ സംയോജിപ്പിച്ച കാഴ്ച ലോകത്തിന് തന്നെ മാതൃകയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മന്ത്രിയെ സ്വീകരിച്ചു. ഡോ. നിസാം റഹ്മാന്, അഡ്വ. സി അബ്ദുല്‍സമദ് പുലിക്കാട്, ശഫീഖ് നൂറാനി, ഡോ. ശാഹുല്‍ ഹമീദ് തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം