വേൾഡ് മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പ്: ഇന്ത്യക്കായി പോരാടാൻ മർകസ് വിദ്യാർഥി ഇയാസ് മുഹമ്മദ് നേപ്പാളിലേക്ക്


ബാലുശ്ശേരി: നേപ്പാളിൽ നടക്കുന്ന വേൾഡ് മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി പോരാടാൻ ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഇയാസ് മുഹമ്മദ് ഇന്ന് നേപ്പാളിലേക്ക് തിരിക്കും.
ചെറുപ്രായത്തിൽ തന്നെ റിംഗിൽ അസാധാരണ മിടുക്ക് തെളിയിച്ച ഇയാസ്, ദേശീയതല മത്സരങ്ങളിൽ കാഴ്ചവെച്ച ഉജ്ജ്വല പ്രകടനങ്ങളുടെ കരുത്തിലാണ് ഈ അന്താരാഷ്ട്ര അവസരം സ്വന്തമാക്കിയത്. കായികലോകത്ത് രാജ്യത്തിന്റെ അഭിമാനമായി മാറാൻ ഒരുങ്ങുന്ന ഈ കൊച്ചുമിടുക്കന്റെ നേട്ടം മർകസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാടിനും വലിയൊരു പൊൻതൂവലാണ്. വേൾഡ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത് രാജ്യത്തിനും കേരളത്തിനും അഭിമാനമായി തിരികെ എത്തട്ടെയെന്ന് അധ്യാപകരും സഹപാഠികളും ആശംസിച്ചു.
ഇയാസിന് എം.ജി.എസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.എം. റഷീദ് സഖാഫി, എം.ജി.എസ് അക്കാദമിക് ഡയറക്ടർ മുഹമ്മദ് ഷാഫി എ, മർകസ് പബ്ലിക് സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ, അധ്യാപകർ, സഹപാഠികൾ എന്നിവർ യാത്രയയപ്പും വിജയാശംസകളും നേർന്നു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം