ഭാവി പ്രതിഭകളുടെ സംഗമമായി സ്പാര്ക് കണക്ട്
സമയവും അവസരവും ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ക്കാണ് വിജയം: കാന്തപുരം ഉസ്താദ്...

ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച സ്പാര്ക് കണക്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യുന്നു.
സമയവും അവസരവും ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ക്കാണ് വിജയം: കാന്തപുരം ഉസ്താദ്...

ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച സ്പാര്ക് കണക്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യുന്നു.
നോളജ് സിറ്റി: ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ സ്പാര്ക് ടാലന്റ് ഹണ്ട് പരീക്ഷയില്‍ വിജയികളായ ഭാവി പ്രതിഭകള്‍ മര്‍കസ് നോളജ് സിറ്റിയില്‍ സംഗമിച്ചു. രാജ്യത്താകമാനം നടന്ന ടാലന്റ് ഹണ്ട് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ 260 വിദ്യാര്‍ഥികളാണ് സ്കോളര്‍ഷിപ്പിന് യോഗ്യത നേടിയത്. ഇക്കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രതിഭകളാണ് സ്പാര്ക് കണക്ടില്‍ സംഗമിച്ചത്.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം നിര്‍വഹിച്ചു. പഠന കാലത്ത് അശ്രദ്ധരാകുന്നവര്ക്ക് അഭിവൃദ്ധിയിലെത്താന്‍ സാധിക്കില്ലെന്നും വിലപ്പെട്ട സമയം പഠനത്തിന് വേണ്ടി ചിലവഴിക്കണമെന്ന് ഓരോരുത്തരും തീരുമാനിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു. അത്തരത്തില്‍ കാര്യക്ഷമമായി സമയവും അവസരവും വിനിയോഗിക്കുന്നവര്‍ക്കാണ് ഉന്നത വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന് ചെയര്മാന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, നോളജ് സിറ്റി അക്കാദമിക് ഡയറക്ടര്‍ ഡോ. മുഹമ്മദ് റോഷന് നൂറാനി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഫസല്‍ ഒ, ഹാജി അബ്ദുല്‍ അസീസ്, എ മുഹമ്മദ് അലി അന്‍വര്‍ ഹുസൈന്, മില്ലത് എസ് ബി മുഹമ്മദ് ഇസ്മാഈല്‍ ചെന്നൈ, ഇസെഡ് ഫാഇസ് മുഹമ്മദ് ചെന്നൈ, സുല്‍ത്താന്‍ മുഹിയദ്ദീന്‍, എ മസ്ഊദ് അഹ്മദ് ഖാന്, മുഹമ്മദ് സ്വാദിഖ് കസൂറ, എസ് എം ഖാജ മുഈനുദ്ദീന്, ഇജാസ് അഹ്മദ് എന്നിവർ സംസാരിച്ചു. ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍ സ്വാഗതവും കോഡിനേറ്റര്‍ യാസീന്‍ റാഫത്ത് അലി കെ പി നന്ദിയും പറഞ്ഞു.
സമയവും അവസരവും ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ക്കാണ് വിജയം: കാന്തപുരം ഉസ്താദ്...
സ്വാഗത സംഘം രൂപീകരണ യോഗം ഓഗസ്റ്റ് 1ന് മർകസിൽ...
ഡോ. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയാകും...
സമയവും അവസരവും ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ക്കാണ് വിജയം: കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം