മർകസ് ഗ്രൂപ്പ് ഓഫ് സ്കൂളുകൾക്ക് ദേശീയ വിദ്യാഭ്യാസ മികവ് പുരസ്കാരം

മനോജ് തിവാരി എം.പിയിൽ നിന്ന് മർകസ് ഹൈബ്രിഡ് ഇന്റർനാഷണൽ സ്കൂൾ എം.ഡി. ഹസീബ് അസ്ഹരി അവാർഡ് ഏറ്റുവാങ്ങുന്നു.

മനോജ് തിവാരി എം.പിയിൽ നിന്ന് മർകസ് ഹൈബ്രിഡ് ഇന്റർനാഷണൽ സ്കൂൾ എം.ഡി. ഹസീബ് അസ്ഹരി അവാർഡ് ഏറ്റുവാങ്ങുന്നു.
ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്തെ നൂതന ആശയങ്ങൾ, ഉയർന്ന അക്കാദമിക-പാഠ്യേതര നിലവാരം എന്നിവ മുൻനിർത്തി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂളുകൾക്ക് ദേശീയ തലത്തിൽ അംഗീകാരം. ന്യൂഡൽഹിയിൽ നടന്ന എജ്യുക്കേഷൻ എക്സലൻസ് കോൺക്ലേവിൽ, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുകാന്ത മജുംദാറിന്റെ സാന്നിധ്യത്തിൽ പാർലമെന്റ് അംഗം മനോജ് തിവാരി എം.പിയിൽ നിന്ന് മർകസ് ഹൈബ്രിഡ് ഇന്റർനാഷണൽ സ്കൂൾ എം.ഡി. ഹസീബ് അസ്ഹരി അവാർഡ് ഏറ്റുവാങ്ങി.
വിദ്യാഭ്യാസ രംഗത്തെ നൂതന ആശയങ്ങൾ, ഗുണനിലവാരം, മികവുറ്റ അക്കാദമിക-പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ മുൻനിർത്തിയാണ് മർകസ് ഗ്രൂപ്പിന് ഈ അംഗീകാരം ലഭിച്ചത്. വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഗുണനിലവാരമുള്ള പഠനരീതികളും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും ലഭ്യമാക്കാൻ ഈ അംഗീകാരം കൂടുതൽ പ്രചോദനമാകുമെന്ന് മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾ അധികൃതർ പറഞ്ഞു. ചടങ്ങിൽ സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
ആറ് ഒന്നാം സ്ഥാനവും ഏഴ് രണ്ടാം സ്ഥാനവും പത്ത് മൂന്നാം സ്ഥാനവുമാണ് അല്വാരിസുകള് കരസ്ഥമാക്കിയത്...
സമയവും അവസരവും ഫലപ്രദമായി വിനിയോഗിക്കുന്നവര്ക്കാണ് വിജയം: കാന്തപുരം ഉസ്താദ്...
സ്വാഗത സംഘം രൂപീകരണ യോഗം ഓഗസ്റ്റ് 1ന് മർകസിൽ...
ആറ് ഒന്നാം സ്ഥാനവും ഏഴ് രണ്ടാം സ്ഥാനവും പത്ത് മൂന്നാം സ്ഥാനവുമാണ് അല്വാരിസുകള് കരസ്ഥമാക്കിയത്...
സമയവും അവസരവും ഫലപ്രദമായി വിനിയോഗിക്കുന്നവര്ക്കാണ് വിജയം: കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം