സെന്റിനറി നിധിയുടെ ഭാഗമായി മർകസ് സാനവിയ്യ വിദ്യാർഥികൾ

മർകസ് സാനവിയ്യ വിദ്യാർഥികൾ സമാഹരിച്ച സമസ്ത സെന്റിനറി നിധി കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസിക്ക് കൈമാറുന്നു.

മർകസ് സാനവിയ്യ വിദ്യാർഥികൾ സമാഹരിച്ച സമസ്ത സെന്റിനറി നിധി കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസിക്ക് കൈമാറുന്നു.
കാരന്തൂർ: സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന് കീഴിൽ നടത്തപ്പെടുന്ന വിവിധ പദ്ധതികൾക്കുള്ള ധനസമാഹരണം 'സെന്റിനറി നിധി'യുടെ ഭാഗമായി മർകസ് സാനവിയ്യ അക്കാദമി വിദ്യാർഥികൾ. വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ സമാഹരിച്ച നിധി മർകസ് സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷനുമായ സി മുഹമ്മദ് ഫൈസിക്ക് കൈമാറി.
കേരളത്തിലെ മുസ്ലിം ജനസമൂഹത്തെ ആത്മീയമായും വിദ്യാഭ്യാസപരമായും ശക്തിപ്പെടുത്തുന്നതിൽ മുന്നിൽ നിന്ന സമസ്തയോടൊപ്പം പഠനകാലത്ത് തന്നെ ചേർന്നു നിൽക്കുന്നത് പ്രശംസനീയവും മാതൃകാപരവുമാണെന്ന് നിധി സ്വീകരിച്ച് സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. വിദ്യാർഥി പ്രതിനിധികളും യൂണിയൻ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം