കേരള സാഹിത്യോത്സവിൽ തിളങ്ങി ജാമിഅ: മർകസ് വിദ്യാർഥികൾ


കോഴിക്കോട്: 33-ാമത് കേരള സാഹിത്യോത്സവിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ജാമിഅ: മർകസ് ശരീഅത്ത് കോളജ് വിദ്യാർഥികൾ. വിവിധ കാറ്റഗറികളിലായി നാല് മത്സരങ്ങളിൽ ഒന്നാം സ്ഥാനവും പത്ത് മത്സരങ്ങളിൽ രണ്ടാം സ്ഥാനവും നാലു മത്സരങ്ങളിൽ മൂന്നാം സ്ഥാനവും നേടി മികച്ച നേട്ടം കൈവരിച്ചു.
സൽമാൻ പാക്കണ സീനിയർ മദ്ഹ്ഗാന രചനയിൽ ഒന്നാം സ്ഥാനവും സീനിയർ വിപ്ലവഗാന രചനയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ശുഐബ് കാന്തപുരം സീനിയർ പൊളിറ്റിക്കൽ ഡിബേറ്റിൽ ഒന്നാം സ്ഥാനവും സീനിയർ മലയാളം പ്രസംഗത്തിൽ മൂന്നാം സ്ഥാനവും നേടി. ബുജൈർ ചെട്ടിപ്പടി ജനറൽ ചുമരെഴുത്തിലും ഇദ്രീസ് പെരുമുഖം ജനറൽ മാലപ്പാട്ടിലും ഒന്നാം സ്ഥാനം നേടി. ആഷിഖ് പടിക്കൽ ജനറൽ നശീദയിലും ജനറൽ മൗലിദ് പാരായണത്തിലും രണ്ടാം സ്ഥാനം നേടി. സഹൽ വെങ്ങാട് സീനിയർ ഹംദ് ഉർദുവിൽ രണ്ടാം സ്ഥാനവും ജനറൽ മാലപ്പാട്ടിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹാഫിള് ബിശ്ർ സുൽത്താൻ ബത്തേരി സീനിയർ മുദ്രാവാക്യ രചനയിലും, സിനാൻ കൂമണ്ണ സീനിയർ മലയാളം പ്രസംഗത്തിലും, സ്വാലിഹ് മാവൂർ ജനറൽ രിസാല ക്വിസിലും, മിർസാഹിദ് സീനിയർ ഉർദു പ്രസംഗത്തിലും, അഫ്സൽ കണ്ണൂർ ജനറൽ ഖവാലിയിലും, രണ്ടാം സ്ഥാനം നേടി. മുഹ്സിൻ സാബിത് ഗൂഡല്ലൂർ ജനറൽ ചുമരെഴുത്തിലും ഹബീബ് റഹ്മാൻ എടക്കര സീനിയർ മാപ്പിളപ്പാട്ട് രചനയിലും മൂന്നാം സ്ഥാനവും നേടി.
കേരള സാഹിത്യോത്സവിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ജാമിഅ: മർകസ് ശരീഅത്ത് കോളേജ് മാനേജ്മെന്റ്, അധ്യാപകർ അഭിനന്ദിച്ചു.
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അന്താരാഷ്ട്ര മീലാദ് സമ്മേളന പശ്ചാത്തലം വിവരിച്ച് സംസാരിക്കും...
അനുഗ്രഹ പ്രഭാഷണത്തിനും പ്രാർഥനക്കും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം