'തൂഫാൻ കമാൻഡോസ്' പ്രഖ്യാപനവും മെഗാ വാക്കത്തോണും

മർകസ് ഹയർസെക്കന്ററി സ്കൂൾ എൻ.എസ്.എസ് തൂഫാൻ മെഗാ വാക്കത്തോൺ കുന്ദമംഗലം ബസ്സ്റ്റാൻഡിൽ സംഗമിച്ചപ്പോൾ.

മർകസ് ഹയർസെക്കന്ററി സ്കൂൾ എൻ.എസ്.എസ് തൂഫാൻ മെഗാ വാക്കത്തോൺ കുന്ദമംഗലം ബസ്സ്റ്റാൻഡിൽ സംഗമിച്ചപ്പോൾ.
കുന്ദമംഗലം: മർകസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് 'തൂഫാൻ കമാൻഡോസ്' പ്രഖ്യാപനത്തിന്റെയും മെഗാ വാക്കത്തോണിന്റെയും ക്ലസ്റ്റർ തല ഉദ്ഘാടനം നടന്നു.
ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് എൻ.എസ്.എസ് ദിനത്തിൽ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ബഷീർ കെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന അസ്സംബ്ലിയിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. എൻ.എസ്.എസ് വളണ്ടിയർമാർക്ക് കമാൻഡോസ് ക്യാപ്പ് നൽകി.
നൂറിലധികം വിദ്യാർഥികൾ അണിനിരന്ന ലഹരി വിരുദ്ധ മെഗാ വാക്കത്തോൺ മർകസ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്നും ആരംഭിച്ച് കുന്ദമംഗലം ടൗൺ വരെ സംഘടിപ്പിച്ചു. വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് കർമം പ്രിൻസിപ്പൽ നിർവഹിച്ചു. സമൂഹത്തിൽ ലഹരിയുടെ വിപത്തുകൾക്കെതിരെ ജാഗ്രതയാവണം എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർഥികൾ പ്രകടനത്തിൽ പങ്കെടുത്തത്.
മർകസ് അക്കാദമിക് ഡയറക്ടർ ഉനൈസ് മുഹമ്മദ്, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഷമീം കെ.കെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനീസ് മുഹമ്മദ് ജി, നജ്മുദ്ദീൻ പി.എ, ജ്യോതിഷ് കെ.വി, യൂനുസ് എം, ആബിദ് റഹ്മാൻ, മുഹമ്മദ് അമീൻ ടി.സി തുടങ്ങിയവർ നേതൃത്വം നൽകി.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം