എജ്യൂ ലോഗിൻ ജൂനിയർ ഓറിയന്റേഷൻ പ്രോഗ്രാം സമാപിച്ചു

എജ്യൂ ലോഗിൻ ജൂനിയർ ഓറിയന്റേഷൻ പ്രോഗ്രാം ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.

എജ്യൂ ലോഗിൻ ജൂനിയർ ഓറിയന്റേഷൻ പ്രോഗ്രാം ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.
പൂനൂർ: ജാമിഅ മദീനതുന്നൂർ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രയിനിംഗ് & ഡവലപ്മെൻ്റിന് കീഴിൽ ജൂനിയർ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച എജ്യൂ ലോഗിൻ ദ്വിദിന റെസിഡൻഷ്യൽ ഓറിയന്റേഷൻ പ്രോഗ്രാം സമാപിച്ചു. പൂനൂർ മർകസ് ഗാർഡനിൽ നടന്ന പരിപാടി ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. പ്രോ റെക്ടർ ആസഫ് നൂറാനി ആമുഖ പ്രഭാഷണം നടത്തി. ഇസ്ലാമിക് സ്റ്റഡീസ് സാധ്യതകൾ, വ്യക്തിത്വവികസനം, പഠനാസൂത്രണം എന്നിവ കേന്ദ്രീകരിച്ചുള്ള സെഷനുകളിൽ ഫാളിൽ നൂറാനി ദേവതിയാൽ, ഡോ. കെ.എം ഷരീഫ്, സെനിൻ അഹ്മദ്, ഉവൈസ് നൂറാനി തുടങ്ങിയവർ സംസാരിച്ചു.
വൺ-ടു-വൺ സ്ട്രീം ഗൈഡൻസിനും സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് തുടങ്ങിയ വിവിധ പഠനമേഖലകളെ പരിചയപ്പെടുത്തുന്ന സ്ട്രീം ഓറിയന്റേഷൻ സെഷനുകൾക്കും ജാമിഅ മദീനതുന്നൂർ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹിസ്റ്ററി ആൻ്റ് കൾച്ചറൽ സ്റ്റഡീസ് കോഡിനേറ്റർ സിറാജു റഹ്മാൻ നൂറാനി, ഐ.ഐ.എം കോഴിക്കോട് അക്കാദമിക് അസോസിയേറ്റ് ജസീൽ നൂറാനി, എൻ.ഐ.ടി കാലിക്കറ്റ് റിസേർച്ച് സ്കോളർ ശബീർ നൂറാനി നേതൃത്വം നൽകി. ജൂനിയർ സ്കൂൾ ഹെഡ് ഉബൈദ് നൂറാനി സ്വാഗതവും അക്കാദമിക് ഓഫീസർ സിനാൻ നൂറാനി നന്ദിയും പറഞ്ഞു.
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം