ക്ലിനിക്കൽ സൈക്കോളജിയിൽ അഭിമാന നേട്ടവുമായി സ്വഫ്വാൻ നൂറാനി
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...

സ്വഫ്വാൻ അബൂബക്കർ നൂറാനി
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...

സ്വഫ്വാൻ അബൂബക്കർ നൂറാനി
കോഴിക്കോട്: റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (RCI) അംഗീകാരമുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത നേടി സ്വഫ്വാൻ അബൂബക്കർ നൂറാനി. ന്യൂഡൽഹിയിലെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫിൽ പഠനം പൂർത്തിയാക്കിയ സ്വഫ്വാൻ നൂറാനി മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്.
ജാമിഅ മദീനതുന്നൂറിലെ ഏഴ് വർഷത്തെ ഇസ്ലാമിക് സ്റ്റഡീസ് പഠന ശേഷം കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും ശേഷം അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ സ്വഫ്വാൻ നൂറാനി സൈക്കോളജിയിൽ യു.ജി.സി-നെറ്റും ഗേറ്റ് യോഗ്യതയും നേടിയിട്ടുണ്ട്.
മലപ്പുറം വേങ്ങര സ്വദേശിയായ അബൂബക്കർ മുസ്ലിയാരുടെയും ഖദീജ വി.പിയുടെയും മകനാണ് സ്വഫ്വാൻ നൂറാനി. മികച്ച നേട്ടം കൈവരിച്ച അദ്ദേഹത്തെ ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും എക്സിക്യൂട്ടീവ് കൗൺസിലും അഭിനന്ദിച്ചു.
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം