മർകസ് സാനവിയ്യ ആർട്സ് ഫെസ്റ്റിവൽ ഇബ്തികാർ പ്രഖ്യാപിച്ചു


കോഴിക്കോട്: മർകസ് സാനവിയ്യ അക്കാദമി സ്റ്റുഡന്റ്സ് യൂണിയൻ ഇഹ്യാഉസ്സുന്നയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആർട്സ് ഫെസ്റ്റിവൽ 'ഇബ്തികാർ' സുൽത്വാനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രഖ്യാപിച്ചു. സിപി ഉബൈദുള്ള സഖാഫി, ബഷീർ സഖാഫി കൈപ്പുറം, ഷുഹൈബ് കാമിൽ സഖാഫി നടുവട്ടം എന്നിവർ സംബന്ധിച്ചു. പ്രപഞ്ചത്തിന്റെ അഗാധതകളിലും മനുഷ്യന്റെ ആന്തരിക ലോകത്തും ഒളിഞ്ഞിരിക്കുന്ന നിഗൂഢതകളെ അറിവിന്റെയും ചിന്തയുടെയും ആത്മീയബോധത്തിന്റെയും വെളിച്ചത്തിൽ അന്വേഷിക്കുന്നതാണ് ഈ പതിപ്പിന്റെ ഉള്ളടക്കം.
ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വ്യത്യസ്ത വൈജ്ഞാനിക, സാഹിത്യ, കലാമത്സരങ്ങളും പ്രമുഖ പണ്ഡിതരും ചിന്തകരും പങ്കെടുക്കുന്ന വിവിധ ചർച്ചാ സെഷനുകളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. വിദ്യാർഥി പ്രതിഭകൾ 89 മത്സരയിനങ്ങളിലായി മാറ്റുരയ്ക്കും. നവംബർ 29,30 തീയതികളിൽ മർകസ് കാമിൽ ഇജ്തിമാ ഓഡിറ്റോറിയത്തിൽ നടക്കുന്ന വിപുലമായ സമാപന പരിപാടികളോടെ ഫെസ്റ്റിവലിന് തിരശ്ശീല വീഴും.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ വിഭാഗത്തിൽ സ്റ്റേറ്റ് ചാമ്പ്യൻ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡും മികച്ച ഫെസിലിറ്റേറ്റർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി...
കോഴിക്കോട് മേയർ ഒ. സദാശിവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും...
സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചെയർമാനും മജീദ് കക്കാട് ജനറൽ കൺവീനറും സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ഫിനാൻസ് സെക്രട്ടറിയുമായി 501അംഗ സ്വാഗതസംഘം രൂപീകരിച്ചു...
മിഹ്റാസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം, അഡ്വാൻസ്ഡ് സർജിക്കൽ ബ്ലോക്കും സി.ടി സ്കാൻ സെന്ററും നാടിന് സമർപ്പിച്ചു...
വൈകുന്നേരം 4 ന് കാമിൽ ഇജ്തിമയിൽ നടക്കും...
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ വിഭാഗത്തിൽ സ്റ്റേറ്റ് ചാമ്പ്യൻ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡും മികച്ച ഫെസിലിറ്റേറ്റർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി...
കോഴിക്കോട് മേയർ ഒ. സദാശിവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം