ഉന്നത വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കും. മുഖ്യമന്തി
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കുമെന്നും സ്വകാര്യ മേഖലയോട് കൂടി സഹകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിദ്യാർത്ഥികൾ പഠനത്തിനെത്തുന്ന സാഹചര്യം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു....
Markaz Live News
March 05, 2022
Updated
കോഴിക്കോട് : കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കുമെന്നും സ്വകാര്യ മേഖലയോട് കൂടി സഹകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിദ്യാർത്ഥികൾ പഠനത്തിനെത്തുന്ന സാഹചര്യം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് എരഞ്ഞിപ്പാലത്ത് പണി പൂർത്തിയായ മർകസ് ഇന്റർനാഷണൽ സ്കൂൾ കെട്ടിടം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ചാൻസലറുമായ കാന്തപുരം എ .പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കേരളത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച ഉന്നത പഠന സാഹചര്യങ്ങൾ ഉണ്ടാക്കി കൊടുക്കണമെന്നും വിദ്യാഭ്യാസത്തിനായി സംസ്ഥാനം വിട്ടും രാജ്യം വിട്ടും പോകാതെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സാധ്യതകൾ സർക്കാർ ഒരുക്കിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർഥന നിർവ്വഹിച്ചു.
കഴിഞ്ഞ ഇരുപത് വർഷമായി കോഴിക്കോട് നഗരത്തിൽ പ്രവർത്തിക്കുന്ന മർകസ് ഇന്രറ്റർനാഷണൽ സ്കൂളിന്റെ പുതിയ കെട്ടിടമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ നടന്ന ബ്രഹത്തായ പരിപാടിയിൽ സംസ്ഥാന ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്,രാഘവൻ എം പി, തോട്ടത്തിൽ രവീന്ദ്രൻ, എം എൽ എ, വാർഡ് കൗൺസിലർ പ്രവീൺ കുമാർ, മദ്രസ മുഅല്ലിം ക്ഷേമ നിധി ബോർഡ് ചെയർമാൻ അബ്ദുൽ ഗഫൂർ സൂര്യ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ.വി.എം.കോയ മാസ്റ്റർ നാഷണൽ ഹോസ്പിറ്റൽ ബോർഡ് ചെയർമാൻ ഡോ മൊയ്ദു, മർകസ് ട്രഷറർ എ പി അബ്ദുൽ കരീം ഹാജി ചാലിയം, സ്വാഗത സംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ബ്രിട്ടീഷ് കൗൺസിലിന്റെ മികച്ച സ്കൂളിനുള്ള അവാർഡ്, ATAL ടിങ്കറിങ് ലാബ്, യംഗ് ഇന്നൊവേറ്റീവ് പ്രോഗ്രാം, ജൈവ വൈവിധ്യ പദ്ധതികൾ തുടങ്ങിയവയും സ്കൂളിന്റെ പ്രത്യേകതകളാണ്.സ്കൂളിലെ വിവിധ പഠ്യേതര പദ്ധതികളുടെയും ക്ലബ്ബ്കളുടെയും ഉദ്ഘാടനവും വിശിഷ്ടാതിഥികൾ നിർവ്വഹിച്ചു.