ഇഹ് യാഉസ്സുന്ന പ്രവർത്തനോദ്ഘാടനം പ്രൗഢമായി

കാരന്തൂർ : ജാമിഅ മർകസ് വിദ്യാർത്ഥി യൂണിയൻ ഇഹ് യാഉസ്സുന്ന 2022-23 വർഷത്തെ പ്രവർത്തനോദ്ഘാടനം ഗ്രീൻ സിഗ്നൽ എന്ന പേരിൽ വളരെ പ്രൗഢമായി സമാപിച്ചു. ഉദ്ഘടനത്തോടനുബന്ധിച്ച് സംഘടനാ വർഷത്തെ പ്രഥമ അക്കാദമിക് കോൺവീൻ നടന്നു. വി. പി. എം ഫൈസി വില്യാപ്പള്ളി യുടെ അധ്യക്ഷതയിൽ നടന്ന സംഗമം ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘടനം ചെയ്തു. സ്വാർത്ഥ വിദ്യാർത്ഥി ത്വത്തിന് സർഗാത്മകാവിഷ്കാരങ്ങൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, മർക്കസ് നോളജ് സിറ്റി ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, കൗസർ സഖാഫി പന്നൂർ പങ്കെടുത്തു. ജന. സെക്രട്ടറി സഫ്വാൻ കോട്ടക്കൽ പ്രമേയം അവതരിപ്പിച്ചു. കൺവീനർ റാഫി പയ്യനാട് സ്വാഗതം പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved