ഒരാഴ്ച നീണ്ടു നിൽക്കുന്ന കാമ്പയിന്റെ ഭാഗമായി വിവിധ സെഷനുകൾ, പൊതു ബോധവൽക്കരണ പരിപാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള വിവിധ സെഷനുകൾ നടക്കും....
മർകസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസുംഇൻസ്റ്റിറ്റൂട്ട് ഓഫ് സൈക്കോളജിക്കൽ മെഡിസിൻ ആൻഡ് റിസേർച്ചും സംയുക്തമായി സംഘടിപ്പിക്കുന്ന മാനസികാരോഗ്യ ദിന കാമ്പയിൻ അഡ്വ. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
Markaz Live News
October 11, 2022
Updated
കാരന്തൂർ: ഒക്ടോബർ 10 അന്താരാഷ്ട്ര മാനസിക ദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്തു. മർകസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസും നോളജ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റൂട്ട് ഓഫ് സൈക്കോളജിക്കൽ മെഡിസിൻ ആൻഡ് റിസേർച്ചും സംയുക്തമായി സംഘടിപ്പിക്കുന്ന കാമ്പയിൻ അഡ്വ. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യ സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പ്രായോഗികമായ പ്രവർത്തനങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച നീണ്ടു നിൽക്കുന്ന കാമ്പയിന്റെ ഭാഗമായി വിവിധ സെഷനുകൾ, പൊതു ബോധവൽക്കരണ പരിപാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള വിവിധ സെഷനുകൾ നടക്കും. ചടങ്ങിൽ മർകസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ പ്രൊഫ: കെ വി ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് സി ആർ സി ഡയറക്ടർ ഡോ: റോഷൻ ബിജിലി മുഖ്യാതിഥിയായിരുന്നു. കുടുംബ മാനസികാരോഗ്യത്തിലെ അനിവാര്യ ഇടപെടലുകൾ എന്ന വിഷയത്തിൽ കോഴിക്കോട് ഇംഹാൻസ് സൈക്യാട്രിക് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. സീമ പി. ഉത്തമൻ സെഷന് നേതൃത്വം നൽകി. ഐ പി എം ആറിനെ വിശദീകരിച്ച് ഷഫീഖ് സിദ്ധിഖി സംസാരിച്ചു. സൈക്കോളജി ഡിപ്പാർട്ടമെന്റ് ഹെഡ് സഫ്ന എസ് സ്വാഗതം പറഞ്ഞു. എം എസ സി വിദ്യാർത്ഥിനി ഐശ്യര്യ നന്ദി അറിയിച്ചു.ഐ പി എം ആർ പ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും സംബന്ധിച്ചു.