മീം പ്രഥമ ജൂനിയർ അവാർഡ് യുവകവി അൻസിഫ് ഏലംകുളത്തിന് സമ്മാനിച്ചു....
മർകസ് നോളജ് സിറ്റിയിലെ വിറാസ് ഏർപ്പെടുത്തിയ രണ്ടാമത് അലിഫ്-മീം കവിത പുരസ്കാരം പ്രശസ്ത കവി സച്ചിദാനന്ദന്, മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി കൈമാറുന്നു.
Markaz Live News
October 25, 2022
Updated
കോഴിക്കോട്: മർകസ് നോളജ് സിറ്റിയിലെ വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ അഡ്വാൻസ്ഡ് സയൻസസ് (വിറാസ്) 'മീം' കവിയരങ്ങ് നാലാം എഡിഷൻ സമാപിച്ചു. പ്രവാചകരെ പ്രമേയമാക്കി നൂറു കവികൾ, സ്വയം രചിച്ച കവിത ചൊല്ലുന്ന 'മീം' കവിയരങ്ങ് ശ്രദ്ധേയമായി. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയുടെ ഉദ്ഘാടനം കെ പി രാമനുണ്ണി നിർവഹിച്ചു. കവിയരങ്ങിന്റെ ഭാഗമായി നൽകി വരുന്ന മീം കവിതാ അവാർഡ് മലയാളത്തിന്റെ പ്രിയ കവി കെ സച്ചിദാനന്ദന് ഡോ അബ്ദുൽ ഹകീം അസ്ഹരി സമ്മാനിച്ചു. സച്ചിദാനന്ദന്റെ ''പ്രവാചകനും ഉറുമ്പും'' എന്ന കവിതക്കാണ് അവാർഡ്. മീം പ്രഥമ ജൂനിയർ അവാർഡ് യുവകവി അൻസിഫ് ഏലംകുളത്തിന് സമ്മാനിച്ചു. കൽപറ്റ നാരായണൻ, പി കെ ഗോപി, വീരാൻ കുട്ടി, വിമീഷ് മണിയൂർ, പ്രദീപ് രാമനാട്ടുകര തുടങ്ങിയ നൂറു കവികളാണ് കവിയരങ്ങിൽ പങ്കെടുത്തത്.