മർകസ് ബോർഡിംഗ് അലുംനി മീലാദ് സംഗമവും ദുആ മജ്ലിസും സംഘടിപ്പിച്ചു
മൗലിദ് പാരായണം, മധുരവിതരണം, ഓപ്പൺ ടോക്ക് എന്നിവയും നടന്നു....

മര്‍കസ് ബോര്‍ഡിംഗ് അലുംനി സംഘടിപ്പിച്ച മീലാദ് സംഗമത്തില്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തുന്നു.
മൗലിദ് പാരായണം, മധുരവിതരണം, ഓപ്പൺ ടോക്ക് എന്നിവയും നടന്നു....
മര്‍കസ് ബോര്‍ഡിംഗ് അലുംനി സംഘടിപ്പിച്ച മീലാദ് സംഗമത്തില്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തുന്നു.
കോഴിക്കോട്: മര്‍കസ് ബോര്‍ഡിംഗ് അലുംനിക്ക് കീഴില്‍ വര്‍ഷംതോറും നടത്തിവരാറുള്ള മീലാദ് സംഗമവും കാന്തപുരം ഉസ്താദിന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനാ മജ്ലിസും സംഘടിപ്പിച്ചു. മര്‍കസ് കാമില്‍ ഇജ്തിമാഅ് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങ് സയ്യിദ് സല്‍മാനുല്‍ ഫാരിസി തങ്ങള്‍ കൂളിമാട് ഉദ്ഘാടനം ചെയ്തു. മര്‍കസ് ബോര്‍ഡിംഗ് അലുംനി പ്രസിഡന്റ് സി.പി ശാഫി സഖാഫി അധ്യക്ഷത വഹിച്ചു. ഗഫൂര്‍ മുസ്ലിയാര് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. മര്‍കസ് റെക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മീലാദ് സന്ദേശ പ്രഭാഷണം നടത്തി. പ്രവാചക അധ്യാപനങ്ങൾ പുതിയ കാലത്ത് പ്രാപ്യമാകുന്ന രൂപത്തിൽ ജനകീയവൽക്കരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അലുംനി ശാക്തീകരണത്തിന്റെ പ്രധ്യാനത്തെക്കുറിച്ച് ബോര്‍ഡിംഗ് അലുംനി ജനറല്‍ സെക്രട്ടറി അന്‍വര്‍ ടി.ടി ചേറൂര് ചർച്ചകൾക്ക് നേതൃത്വം നൽകി. കൂട്ടായ പ്രവര്‍ത്തങ്ങളിലൂടെയാണ് വ്യക്തികള്‍ക്കും സമൂഹത്തിനും നേട്ടങ്ങളും മികവുകളും ആര്‍ജിച്ചെടുക്കാന്‍ സാധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. അസീസ് മുസ്ലിയാര്, ഖാദര്‍ മാസ്റ്റര്‍, അബ്ദുല്ല മാസ്റ്റര്‍, മുഹമ്മദ് മാസ്റ്റര്‍, സലീം മടവൂര്‍ പ്രസംഗിച്ചു. മുഹമ്മദ് ശിവപുരം സ്വാഗതവും നസീര്‍ പേരാമ്പ്ര നന്ദിയും പറഞ്ഞു. മൗലിദ് പാരായണം, മധുരവിതരണം, ഓപ്പൺ ടോക്ക് എന്നിവയും നടന്നു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved