നിയമ സാക്ഷരത ക്യാമ്പ് സംഘടിപ്പിച്ചു
വയനാട് ജില്ലയിലെ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ...
മർകസ് ലോ കോളേജ് സംഘടിപ്പിച്ച നിയമ സാക്ഷരത ക്യാമ്പ് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശീജ ഉദ്ഘാടനം ചെയ്യുന്നു.
വയനാട് ജില്ലയിലെ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ...
മർകസ് ലോ കോളേജ് സംഘടിപ്പിച്ച നിയമ സാക്ഷരത ക്യാമ്പ് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശീജ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: മർകസ് ലോ കോളേജിന്റെ കീഴിൽ നിയമ സാക്ഷരത ക്യാമ്പ് സംഘടിപ്പിച്ചു. മർകസ് നോളജ് സിറ്റിയിലെ മർകസ് ലോ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികലാണ് വയനാട് ജില്ലയിലെ നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ നിയമ സാക്ഷരത ക്യാമ്പ് സംഘടിപ്പിച്ചത്. ആളുകൾക്കിടയിൽ നിയമ സാക്ഷരതയും നിയമ അവബോധവും നിർമിക്കുക,അർഹമായ ക്ഷേമ പദ്ധതികൾ എത്തിക്കുക, അവയെ കുറിച്ചുള്ള ബോധവൽക്കരണം നടത്തുക, സൗജന്യ നിയമ സഹായം നൽകുക, ജനങ്ങളെ ലീഗൽ സർവീസ് അതോറിറ്റിയുമായി ബന്ധപ്പെടുത്തുക തുടങ്ങിയവയാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമിട്ടത്.
നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശീജ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലോ കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ചു എൻ പിള്ള അധ്യക്ഷയായിരുന്നു. ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ നൂൽപ്പുഴ പഞ്ചായത്തിലെ തേർവയൽ ആദിവാസി കോളനിയിൽ നിർമിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ലോ കോളേജ് വൈസ്. പ്രിൻസിപ്പൾ അഡ്വ.സമദ് പുലിക്കാട് ക്യാമ്പിന് നേതൃത്വം നൽകി. നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മണി, വാർഡ് മെമ്പർ എം.എ ദിനേഷ്, ട്രൈബൽ പ്രോമോറ്റർ ദിനേഷൻ തുടങ്ങിയവർ സംസാരിച്ചു.
തേർവയൽ ആദിവാസി കോളനിയിൽ നിർമിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിക്കുന്നു.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved