വിവിധ വിഷയങ്ങളിൽ നിരവധി ശിൽപശാലകളും ക്ലാസ്സുകളും പരിശീലനങ്ങളുമടങ്ങുന്നതാണ് ഹോഗർ ടെക്സ്പോ23...
നോളജ് സിറ്റിയിലെ ഹോഗർ ടെക്നോളോജിസ് ആൻഡ് ഇന്നോവേഷൻസ് (എച്ച് ടി ഐ) കമ്പനി സംഘടിപ്പിക്കുന്ന 'ഹോഗർ ടെക്സ്പോ23' യുടെ ലോഗോ പ്രകാശനം മന്ത്രി എം ബി രാജേഷ് നിർവഹിക്കുന്നു
Markaz Live News
November 19, 2022
Updated
നോളജ് സിറ്റി: ഹോഗർ ടെക്നോളോജിസ് ആൻഡ് ഇന്നോവേഷൻസ് (എച്ച് ടി ഐ) കമ്പനി സംഘടിപ്പിക്കുന്ന 'ഹോഗർ ടെക്സ്പോ23' (Hogar TEXPO23) ന്റെ ലോഗോ പ്രകാശനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന ഹോഗർ ടെക്നോളജീസ് ആൻഡ് ഇന്നവേഷൻസ് എൽ എൽ പി (എച്ച് ടി ഐ) അടുത്തവർഷം ജനുവരി ഒന്നിന് മർകസ് നോളജ് സിറ്റിയിൽ സംഘടിപ്പിക്കുന്ന ഏകദിന പരിപാടിയാണ് 'ടെക്സ്പോ23'. വിവിധ വിഷയങ്ങളിൽ നിരവധി ശിൽപശാലകളും ക്ലാസ്സുകളും പരിശീലനങ്ങളുമടങ്ങുന്നതാണ് പരിപാടികൾ.
സുസ്ഥിര വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതിക്ക് ദോഷം വരുത്താതെ വ്യാവസായിക വിപ്ലവം എങ്ങനെ കൈവരിക്കാമെന്നതിനെക്കുറിച്ചും വിഷയപരമായ സംവാദങ്ങൾക്കായി ഇന്ത്യയിലെ പ്രമുഖ വ്യവസായ പ്രമുഖർ, സാങ്കേതിക വിദഗ്ധർ, യുവ സംരംഭകർ, നിക്ഷേപകർ, അക്കാദമിക് നയ നിർമ്മാതാക്കൾ എന്നിവരെ ഒരു വേദിയിൽ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഹോഗർ 'ടെക്സ്പോ23' കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
ഡോ. മുഹമ്മദ് അബ്ദുൽ ഹകിം അസ്ഹരി, ഡോ. അബ്ദുസ്സലാം, അഡ്വ. തൻവീർ, ഡോ. നിസാം, ഡോ. ഹംസ അഞ്ചുമുക്കിൽ, മുഹമ്മദ് നാസിം തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.